ഞാൻ തപ്പിപിടിച്ചു കുളിക്കാൻ കയറി കുളിച്ചിറങ്ങി ആടിയാടി അടുക്കള വാതിൽ തുറന്ന് അകത്തുകയറി കട്ടിലിൽ ചെല്ലുമ്പോ ഇത്ത കട്ടിലിൽ കിടപ്പുണ്ട് അവൾക്കരികിലായി കയറികിടന്നു
നല്ല ഫോമിലാണല്ലോ…
അവളെ നോക്കി ചിരിച്ചു
വാതിലടച്ചോ…
മ്മ്…
ഞാൻ ചെന്നുനോക്കണോ…
വേണ്ട…
കവറ് നോക്കിയായിരുന്നോ…
മ്മ്…
അളവ് റഡിയല്ലേ…
റെഡിയാ…
അവളെ ചുറ്റിപ്പിടിച്ചു കിടന്നു അവളെന്റെ നെറ്റിയിൽ ഉമ്മവെച്ച് എന്നെ ചേർത്തുപിടിച്ചു
ഉണർന്നു ചുറ്റും നോക്കി ഇരുൾ മാറിയിട്ടില്ല പക്ഷികൾ ചിലക്കുന്ന ശബ്ദം കേട്ടു അരികിൽ കിടക്കുന്ന ഇത്താനെ ചേർത്തുപിടിച്ചു
വിടെടാ… എണീക്കട്ടെ…
കുറച്ചുസമയം കൂടെ…
(അവളെന്റെ നെറ്റിയിൽ ചുണ്ടുചേർത്തു) വാവ കിടന്നോ ഇത്ത എണീക്കട്ടെ ഇത്താക്ക് ക്ലാസിൽ പോവണ്ടതല്ലേ…
മടിയോടെ അവളെ വിട്ടു എന്റെ മേലേക്ക് പുതപ്പിച്ചു കൊണ്ടവൾ എഴുനേറ്റുപോയി
ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല എഴുനേറ്റ് അയലിൽ നിന്നും തോർത്തും എടുത്ത് തോളിലിട്ട് പുറത്തേക്കിറങ്ങി ബ്രഷ് ചെയ്തു
പറമ്പിലൂടെ നടക്കെ ഫൗസിയും ജിത്തുവും പുല്ലുവെട്ടുന്നത് കണ്ട് അവർക്കരികിൽ ചെന്നു വശത്തായി ഇരിക്കുന്ന കത്തി എടുത്ത് പുല്ല് വെട്ടാൻ തുടങ്ങി
ഈ അരിവാളിന് മൂർച്ചയില്ലല്ലോ…
ഫൗസി : എല്ലാത്തിനും മൂർച്ച കുറവാ… തളയിക്കണം…
ഇതുകൊണ്ട് വെട്ടിയാൽ പുല്ല് കടയോടെ പറിഞ്ഞുപോരും…
അരിവാളുമെടുത്ത് തിരികെ നടന്നു വീടിനോട് ചേർന്നുള്ള കുഞ്ഞു ഷെഡിൽ കയറി നോക്കി വിറകുപുരയിൽ ചെന്ന് ചിരട്ടകളും ബക്കറ്റിൽ വെള്ളവും എടുത്ത് വീണ്ടും ഷെഡിൽ ചെന്നു ചിരട്ട കത്തിച്ച് കണലുണ്ടാക്കി ഇട്ടു അരിവാളിനെ കണലിലേക്ക് വെച്ച് പെടൽ തിരിക്കാൻ തുടങ്ങിയതും പെടലിന്റെ കരകരശബ്ദം മുഴങ്ങി തീപൊരികൾ പാറി മര പെട്ടി തുറന്ന് ഹാമറുകളും കൊടിലും എടുത്തു