മ്മ്…
ഇക്കാ…
മ്മ്…
ഇതെവിടെക്കാ…
വെറുതെ കുറച്ചൊന്നു കറങ്ങാൻ…
പമ്പിൽ ചെന്ന് ടാങ്ക് ഫുള്ളാക്കി കുറച്ചുസമയം വെറുതെ കറങ്ങി കഴിഞ്ഞു ടൗണിൽ എത്തുമ്പോ ഏകദേശം കടയെല്ലാം അടച്ചിട്ടുണ്ട്
ഇക്കാ ആവിൽമിൽക്ക് കുടിച്ചാലോ…
അത് നല്ലൊരു സ്കീമാണ്…
എങ്കി വിട്ടോ…
എവിടെ വേണം…
ച്ചോയേട്ടന്റെ കടേൽ പോവാം…
കൂൾബാറിനു മുന്നിൽ വണ്ടിനിർത്തി കൗണ്ടറിനു മുന്നിൽ നിന്നു
ചോയ്യേട്ടാ…
ചോയിയേട്ടൻ : ഹാ… നീയോ… എന്താടാ ഇങ്ങോട്ടൊന്നും കാണാനേ ഇല്ലല്ലോ…
ഇവിടുണ്ട്… കല്യാണം പറഞ്ഞിട്ടുണ്ടല്ലോ…
ചോയിയേട്ടൻ : ബിച്ചുവിന്റെയല്ലേ…
ഹാ… തലേന്ന് തന്നെ അങ്ങെത്തണം…
ചോയിയേട്ടൻ : തലേന്നേ നടക്കൂ പകല് കച്ചോടമുള്ളതല്ലേ…
താലികെട്ട് കാലത്ത് ആറ് മണിക്കും ആറരക്കും ഇടക്കാ… താലികെട്ടിനു വാ പിനെ കട തുറന്നിട്ട് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നാൽ പോരേ…
താലികെട്ടിനു വരാം ഉച്ചക്ക് കച്ചോടം നടക്കുന്ന സമയമല്ലേ… രമയുമില്ല അവള് കൊച്ചിന്റെ പ്രസവത്തിനു നാളെ ആശുപത്രീൽ പോകുവാ…
അപ്പാപ്പനും അമ്മുമ്മയും ആവാൻ പോകുവാണല്ലേ… ഏതാശുപത്രീലാ…
മെഡിക്കൽ കോളേജിലാ…
നമ്മുടെ ആദിയോട് പറയാരുന്നില്ലേ അവനവിടെ ഡോക്ടർമാരും പി ആർ ഒയും ഒക്കെയായി നല്ല ബന്ധമാ…
അവനവിടെ എല്ലാം ശെരിയാക്കിത്തന്നിട്ടുണ്ട്… ഡോക്ടർ അവന്റെ സുഹൃത്താ… അവൻ അവരോട് എല്ലാം എല്ലാം പറഞ്ഞേൽപ്പിച്ചിട്ടുണ്ട്… കഴിഞ്ഞകാണിക്കലിന് അവനും പോന്നിരുന്നു…
ഹാ… എന്തേലും ആവശ്യമുണ്ടെൽ അവനെ വിളിച്ചാൽ മതി…