അവൻ പ്രിയയെ നോക്കി
മേഡം ഞാൻ ഒരു വ്ലോഗറാണ് നിങ്ങളെ പറ്റി ടൈംസ് മേഗസിനിലെ ആർട്ടിക്കിൾ വായിച്ചു നിങ്ങളിതുവരെ ഒരു ചാനലിനും ഇന്റർവ്യൂ കൊടുത്തിട്ടില്ലെന്നറിയാം എനിക്കൊരു ഇന്റർവ്യൂ തരാമോ…
എന്ത് ചെയ്യണം എന്ന പോലെ അവളെനെ നോക്കി
നിന്റെ ഇഷ്ടം…
അവൾ അവനെ നോക്കി
ഒക്കെ… ഇപ്പൊ പറ്റില്ല ഞങ്ങൾ ഒരാഴ്ച്ച കൂടെ ഇവിടെയുണ്ടാവും അതിനിടയിൽ ഒരുദിവസം പോരേ…
മതി മേഡം…
സമയം അടുത്തതും സെക്യൂരിറ്റി സൂപ്പർവൈസറോഡ് രേണുകക്ക് വരാനായി ക്യാബിൻ മുതൽ ഉള്ള ആളുകളെ രണ്ട് വശത്തേക്കും മാറ്റാൻ പറഞ്ഞു തിരിയവേ ജനങ്ങൾ പെണ്ണുങ്ങൾ നിൽക്കുന്നിടത്തേക്ക് തിക്കി തിരക്കുന്നത് കണ്ട് ക്രൗഡ് കൺട്രോൾ ചെയ്യാൻ സെക്യൂരിറ്റികൾ നന്നായി ബുദ്ധിമുട്ടുന്നുണ്ട് എന്തെനറിയില്ലെങ്കിലും എങ്ങനെയോ അവർക്കരികിൽ എത്തി
ലേഡി ലയൺ എന്ന് ടൈമ്സ് മാഗസിൻ വിശേഷിപ്പിച്ച ഡി സി പി ഹർപ്രീത് സിംഗ് ഐ പി എസ്സിന്റെ കൂടെയും പ്രശസ്ത കവയത്രി ദേവ ലക്ഷ്മി എന്ന എഴുത്തുകാരിയുടെ കൂടെയും സെൽഫിയെടുക്കാൻ അവരെ തിരിച്ചറിഞ്ഞവരും കവർ ചെയ്യാൻ ചാനലുകാരും നടത്തുന്ന തള്ളിച്ചയിൽ അവർക്കൊപ്പം തന്റെ മുഖം ക്യാമറയിൽ പതിഞ്ഞാൽ ഒരുപക്ഷെ അതവരുടെ ജീവനുതന്നെ ആപത്തായേക്കാം എന്നതിനാൽ തട്ടതാൽ പാതി മുഖം മറച്ചുകൊണ്ട് അവരെ പൊതിഞ്ഞു പിടിച്ചു അവരെക്കൊണ്ട് എങ്ങോട്ട് നീങ്ങണമെന്നറിയാതെ പരുങ്ങുന്ന അഫിയെയും കണ്ട് ക്യാമറക്ക് മുഖം കൊടുക്കാതിരിക്കാൻ ഷോപ്പിന് നേരെ തിരിഞ്ഞുനിന്ന് അവരെ നോക്കി
പെട്ടന്ന് ഉള്ളിലേക്ക് കയറ്…
വലിച്ചു കെട്ടിയ റിബണിനടിയിലൂടെ അവർ ഉള്ളിലേക്ക് കയറി ഖാലിദ് വിളിച്ചു പറഞ്ഞതിനാൽ പോലീസ് എത്തി