അല്പ സമയം കൊണ്ടുതന്നെ പോലീസുകാർ അറസ്റ്റ് ചെയ്യുവാനായി വന്നു ഓരോരുത്തരെയും അറസ്റ്റ് ചെയ്തു ഞാനും ഖാലിതും വഹാബിന് അരികിൽ ചെന്ന് വഹാബിനെ നോക്കി
ഖാലിദ് : ബാബ നിന്നെ ഒരുപാട് വിശ്വസിച്ചിരുന്നു വഹാബ്… നീ ഇങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ നിന്റെ ലൈഫ് ഇങ്ങനെ ആവില്ലായിരുന്നു…
നിനക്കുള്ളത് ആയപ്പോ എങ്കിലും നീ ഈ കളവ് നിർത്തിയിരുന്നെങ്കിൽ നീ പിടിക്കപ്പെടില്ലായിരുന്നു… നിനെ നാട്ടിലെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാതെ ഇവിടെകൊണ്ടുവന്നത് നീ നാട്ടിലെ ജയിലിൽ സുഖവാസം അനുഭവിക്കാതിരിക്കാൻ ആണ്… ഇവിടുത്തെ കേസ് കഴിഞ്ഞു നിന്നെ സൗദിയിൽ എത്തിക്കുമ്പോൾ അവിടുത്തെ കോടതി നിന്റെ കൈവെട്ടാൻ ഉത്തരവിടും… നീ ആർഭാടമായി ഇട്ടുമൂടാൻ പൊന്നു കൊടുത്ത് കെട്ടിച്ച നിന്റെ മോളുടെ കമ്മലടക്കം നാട്ടിൽ ഗവണ്മെന്റ് റികവർ ചെയ്തു തിരികെ തരും നീ ഒളിപ്പിച്ചുവെച്ച കള്ളപ്പണം മുഴുവൻ ഇപ്പൊ എന്റെ പിള്ളാര് തിരികെ എടുത്തു നിന്റെ മരുമകനുനീ ഉണ്ടാക്കിക്കൊടുത്ത വീടും മാളും അടക്കം ഇനി അത്തിമി ഗ്രൂപ്പിന് കിട്ടും… നീ നാട്ടിൽ നിന്നും കയറി വരുവാൻ വിസയെടുക്കാൻ പണയം വെക്കാൻ നിനക്കൊരു വീടുണ്ടായിരുന്നു ഇനി നിനക്ക് അതുപോലുമില്ല എന്തിന് നിന്റെ കൈ പോലും നിനക്ക് നഷ്ടമാകും… നിന്റെ ശമ്പളത്തേക്കാൾ കൂടുതൽ ചിലവഴിച്ച നിനക്കൊരിക്കലും ആത്തിമി ഗ്രുപ്പിന്റെ കടം തീർക്കാൻ കഴിയില്ല… കടം തീർക്കാതെ നിനക്ക് ജയിലിൽ നിന്നും പുറത്ത്‌വരാൻ കഴിയില്ല നിന്റെ ബാക്കിയുള്ള ജീവിതം ജയിലിൽ തീരും… (അവനെയും ഭാര്യയെയും നോക്കി രണ്ടുപേർക്കും കേൾക്കാൻ പാകത്തിന്) നിന്റെ ഭാര്യ തിരികെ നാട്ടിൽ ചെന്നാലും അവർക്ക് കയറികിടക്കാൻ ഒരു വീട് പോലുമില്ല സഹോദരങ്ങൾ കുടുംബത്തോടൊത്ത് കഴിയുന്ന ഏതെങ്കിലും വീട്ടിൽ അഭയാർത്ഥിയെ പോലെ അവരുടെ അടുക്കളയിൽ കാലം കഴിക്കാൻ അവർക്ക് കഴിഞ്ഞേക്കും… അത് വേണ്ടെങ്കിൽ നിന്നെ ഉപേക്ഷിച്ചവർ മറ്റൊരു വിവാഹത്തിന് തയ്യാറായി മറ്റൊരു വീട്ടിൽ മറ്റൊരുവന്റെ ഭാര്യയായി കഴിയണം…