വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

ഡോ… മാര്യാദക്ക് വന്നു വണ്ടീൽ കയറുന്നോ അതോ ഞാൻ പിടിച്ചു കയറ്റണോ…

എന്താ സാറേ പ്രശ്നം… എന്താ ചാർജ്…

അതൊക്കെ നമുക്ക് സ്റ്റേറ്റിനിൽ ചെന്നിട്ട് പറയാം…

അത് പോര സാറേ… പറയാതെ സ്റ്റേഷനിലേക്കൊന്നും വരാൻ പറ്റില്ല…

ഡോർ തുറന്നു രണ്ടുപേരും പുറത്തേക്കിറങ്ങി അരികിലേക്ക് വന്നതും ചോയിയേട്ടൻ അവിൽ മിൽക്കുമായി അങ്ങോട്ട് വന്നു

നടു റോട്ടിൽ തോന്ന്യാസം കാണിച്ചിട്ട് നിന്ന് കൊണക്കുന്നോടാ…

മര്യാദക്ക് സംസാരിക്കണം…

ഇല്ലെങ്കി നീ എന്നെ എന്തോ പുളുത്താനാ… വന്നു വണ്ടിയിൽ കയറെടാ… (പറഞ്ഞുകൊണ്ട് കോളറിൽ പിടിക്കാനായി നീട്ടിയ കൈ തട്ടി മാറ്റി)

താനേത് ലോകത്താടോ… താൻ വേണോങ്കി പബ്ലിക് പ്ലേസിൽ സിഗരറ്റ് വലിച്ചതിനു ഫൈൻ എഴുതിക്കോ… ഫൈനടക്കാം… അല്ലാതെ വായിതോന്നിയത് വിളിച്ചു പറയാനും ദേഹത്ത് കൈവെക്കാനുമാ പരിപാടിയെങ്കി എന്റെ കൈ ഞാനെവിടെയും പണയംവെച്ചിട്ടൊന്നുമില്ല…

(അഫിയെ നോക്കി) കണ്ട കൂത്തിച്ചി…

പ്ട്ടെ… (പറഞ്ഞത് പൂർത്തിയാക്കാൻ സമയം കൊടുക്കാതെ അയാളുടെ മുഖമടച്ചൊരെണ്ണം കൊടുത്തു കോളറിൽ പിടിച്ചു തൂക്കിയെടുത്ത് വണ്ടിയുടെ ബോണറ്റിൽ അടിച്ചു) പൊലയാടി മോനേ വീട്ടിൽ തന്തേം തള്ളേം വിളിച്ചു ശീലിച്ചത് നാട്ടുകാരെ വിളിച്ചാൽ കേട്ട് നിൽക്കാൻ ഞങ്ങൾ നിന്റെ തന്തേം തള്ളേം അല്ല…

കൂടെയുണ്ടായിരുന്ന ഡ്രൈവർ എനിക്കുനേരെ കൈ വീശിയതും കൈ തടഞ്ഞുകൊണ്ടഫി അയാൾക്കിട്ടൊന്ന് കൊടുത്തു

നീ ചെന്ന് ഇത് കേസാക്ക്… അതിന്റെ പിറകിൽ വരുന്നതെന്തായാലും അത് നമുക്കപ്പൊ കാണാം…

Leave a Reply

Your email address will not be published. Required fields are marked *