അഫീ…
മ്മ്…
എന്ത് വന്നാലും പേടിക്കരുത്…
അവളെനെ നോക്കി
നീ ആണ് എന്റെ ധൈര്യം…
എന്താ ഇക്കാ ഇങ്ങള് കാര്യം പറ…
പേടിക്കാനൊന്നുമില്ല പെണ്ണേ മനസ്സിനൊരു സുഖമില്ല… ഒരു അസ്വസ്ഥത…
എന്തു പറ്റി…
അവർക്ക് ഒരു ആപത്തും വരാതെ നോക്കണം… പിനെ ഇത്ത…
ഇക്കാ…
മ്മ്…
ഇങ്ങളെന്താ പറഞ്ഞുവരുന്നേ…
ഒന്നൂല്ലെടീ ഞാൻ പറഞ്ഞതാ… നിങ്ങളെ ഓർത്തെനിക്ക് നല്ല ടെൻഷനുണ്ട്…
ഇകയെന്തൊക്കെയാ പറയുന്നേ…
ഒന്നുമില്ലെടീ എവിടെയോ കളം ഒരുങ്ങുന്നുണ്ടെന്നൊരു തോന്നൽ…
എന്തേ ഞാൻ അറിയാതെ എന്തേലും പ്രശ്നമുണ്ടായോ…
പ്രശ്നമൊന്നുമില്ല മനസിൽ കാരണം അറിയാത്തൊരു പേടി…
വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനാവണ്ട…
മ്മ്…
അവളെ വീട്ടിൽ വിട്ടു അമ്മുവിനെ കയറികണ്ടു പനിയുടെ ക്ഷീണത്തിൽ ഉറക്കമാണ് അവരോട് പറഞ്ഞു വീട്ടിലേക്ക് തിരിച്ചു
ഗേറ്റിലേക്ക് നോക്കി കോലയിൽ ഇരിക്കുന്ന ഇത്താനെ കണ്ടുകൊണ്ട് വണ്ടി സൈഡിൽ വെച്ച് അവൾക്കരികിൽ ചെന്നിരുന്നു
എനിക്കറിയായിരുന്നു ഉറങ്ങാതെ ഇരിപ്പുണ്ടാവുമെന്ന്
അവൾ എന്നെ നോക്കി
ഇതൂസേ…
മ്മ്…
നേരത്തെ ആ മണം എന്തായിരുന്നെന്നറിയാമോ…
എനെതന്നെ നോക്കിയിരിക്കുന്ന അവളെ നോക്കി ചിരിയോടെ
ഇവിടേക്ക് വരും വഴി ഫിസ്സ് കുടിച്ചായിരുന്നു അതിന്റെയാ… അതിനിങ്ങനെ ഒരുമണമുണ്ടെന്നു ഞാനുമിന്നാ അറിയുന്നേ…
അവളെന്റെ തോളിൽ ചാരി കൈയിൽ കെട്ടിപിടിച്ചു
മോനൂ…
മ്മ്…
സോറി വാവേ…
ഇത്താ… നീ യല്ലേ… ഞാൻ നിന്റെയല്ലേ… പിന്നെന്തിനാ സോറിയൊക്കെ…
എന്നാലും ചെയ്യാത്ത കാര്യത്തിന് ഞാനെന്റെ മോനെ…