എന്റിത്താ എനിക്കറിയാം നിന്റെ പേടി… നീ പറഞ്ഞശേഷം സേഫ് ആയി തോന്നാത്ത സ്ഥലത്ത് ഞാൻ കുടിക്കാറില്ല… കുടിച്ചിട്ട് വണ്ടിയും ഓടിക്കാറില്ല… കുടിച്ചിട്ട് വണ്ടി ഓടിക്കുന്നവരുടെ വണ്ടിയിൽ കയറാറുമില്ല…
അവളെനെ നോക്കി
ഇത്തൂസേ…
മ്മ്…
നിനക്കോർമ്മയുണ്ടോ… ചെറുപ്പത്തിൽ ഞാൻ വികൃതി കളിച്ചാൽ നീയെന്നെ തല്ലുന്നതും അതുകഴിഞ്ഞു മോനങ്ങനെ ചെയ്തോണ്ടല്ലേ ഇത്ത തല്ലിയെ ഇത്താന്റെ വാവ ഇനി അങ്ങനൊന്നും ചെയ്യരുത് എന്നൊക്കെ പറയുന്നതും എന്നെ സമാധാനിപ്പിക്കുന്നതും…
അവളെനെ നോക്കി
ഇത്തൂസേ…
മ്മ്…
നീ തല്ലിയ വേദനയും അപ്പോയുള്ള സങ്കടവുമെല്ലാം നീ കെട്ടിപിടിച്ചു സമാധാനിപ്പിക്കുമ്പോ അങ്ങ് മാറും… വലുതായശേഷം ഇന്നാ നീ എന്നെ തല്ലുന്നേ… ഞാനെത്ര വലുതായാലും നിനക്ക് ഞാൻ നിന്റെ വാവ തന്നെയല്ലേ… എനിക്കറിയായിരുന്നു നീ എനേം കാത്ത് ഇവിടിരിപ്പുണ്ടാവുമെന്ന്…
അവളെന്റെ കൈയിൽ മുറുക്കെ പിടിച്ചു
ഇത്തൂസേ…
മ്മ്…
ഞാൻ രണ്ടെണ്ണമടിച്ചോട്ടെ…
വാങ്ങിയാണോ വന്നേ…
അല്ല ചന്ദ്രേട്ടനോടൊക്കെ വരാൻ പറഞ്ഞിട്ടുണ്ട് അവര് വരുമ്പോ വാങ്ങിവരും… ഞങ്ങളിവിടെ പുഴക്കരയിൽ ഇരുന്നടിച്ചോളാം…
മ്മ്… കുടിച്ചിട്ട് പുഴയിലൊന്നും ഇറങ്ങരുത്…
ഇല്ല…
കഴിഞ്ഞിട്ട് വന്ന് കിടക്കണം അവിടെ കിടക്കരുത്…
നീ വാതിലടച്ചുകിടന്നോ ഞാൻ വന്നാൽ ഇവിടെ കിടന്നോളാം…
വന്നിട്ട് വിളിച്ചോണം ഞാൻ വാതിൽ തുറന്നുതന്നോളം ഇവിടൊന്നും കിടക്കണ്ട…
ശെരി വിളിക്കാം…
അല്ലേൽ അടുക്കളേടെ ചാവി തന്നേക്ക് ഞാൻ വന്നിട്ട് തുറന്നു കയറികിടന്നോളാം…