എന്ത് പറ്റി…
ഹേയ്…
സ്വപ്നമാണോ…
മ്മ്…
(എന്റെ കൈയിൽ കെട്ടിപിടിച്ചു ചേർന്നിരുന്നു) എനിക്കും നല്ല പേടിയുണ്ട്…
പേടിക്കണ്ട എന്തുവന്നാലും നിന്നെ തനിച്ചാക്കില്ല…
അവളെന്റെ കൈയിൽ ഉമ്മവെച്ചു
മജ്നൂ…
എന്നാലും ഇതെങ്ങനെ…
അത് വീട്ടിൽ വന്നപ്പോ ഒരു പാമ്പിനെ കണ്ടില്ലേ അവൾ തന്നതാ…
എന്നാലും എനിക്കതല്ല മനസിലാവാത്തത് ഇത്രയും ശക്തിയുള്ള മാണിക്യം ധരിച്ച നിനക്കെങ്ങനെ തോൽവി സംഭവിച്ചു എന്നാണ്…
അതിലേറെ ശക്തമായതെന്തോ മറുവശത്തുണ്ടെങ്കിലോ…
മ്മ്… ചിലപ്പോ…
മജ്നൂ…
മ്മ്…
എനിക്ക് നിന്റെ കൂടെ ജീവിച്ച് കൊതി തീർന്നില്ല…
അവളെ നോക്കി ചിരിച്ചത് കണ്ട് അവളെന്റെ കയ്യിൽ മുറുക്കി പിടിച്ചു ചിരിയോടെ
സാരോല്ല എന്നെയും കൂട്ടിയാൽ മതി…
അവളുടെ തലയിൽ തലോടി അവളെ ഇടം കയ്യാൽ ചേർത്തുപിടിച്ചു
നൂറാ…
മ്മ്…
എനിക്ക് നല്ല പേടിയുണ്ട്…
മരിക്കാനോ…
അവരുടെ സേഫ്റ്റി ഓർത്ത്…
അവർക്കൊന്നും സംഭവിക്കില്ല പേടിക്കണ്ട…
മ്മ്… ഞാൻ വില്പത്രമെഴുതാൻ വക്കീലിനെ ഏല്പിച്ചു…
മ്മ്… എനിക്കും എഴുതണം…
മ്മ്…
നീ എങ്ങനെയാ എഴുതുന്നെ…
മൊത്തം പതിനാല് ഭാഗങ്ങൾ ഒരു ഭാഗം ഉപ്പാക്കും ഉമ്മാക്കും, ഇത്തമാർക്കും പെണ്ണുങ്ങൾക്കും ചെക്കന്മാർക്കും ഓരോ ഭാഗം ഒരു ഭാഗം ചാരിറ്റിക്ക് അത് നോക്കിനടത്തൻ അവർ തന്നെ…
എനിക്കും അങ്ങനെതന്നെ എഴുതിയാൽ മതി… നീ മന്തൂബിനെ വിളിച്ചുപറ…
നീയും അവർക്കണോ എഴുതിവെക്കുന്നെ…
അല്ലാതെ ഞാൻ ആർക്കുകൊടുക്കാനാ…
മ്മ്… ആരോയുടെ കാര്യങ്ങൾ അവർ അഞ്ചുപേരും നോക്കിനടത്തണം സുഹൈൽ കമ്പനി ഹെഡ് ആയും അപ്പ ട്രെസ്റ്റിന് ഹെഡ് ആയി ആദിയും അവരെ സഹായിക്കാൻ അവർ നാലുപേരും കൂടെ നിൽക്കണം എന്ന് നിർദ്ദേശം എഴുതിവെക്കാൻ വിചാരിക്കുകയാ…