ജനറേറ്ററുകൾ ഓൺ ചെയ്തു ക്യാബിൻ എ സി ഓണാക്കി അവർക്കരികിലേക്ക് ചെന്ന് സമയം പോയെന്നും ക്യാബിനിൽ ചെന്നു ഡ്രസ്സ് ചേഞ്ച് ചെയ്തോളാനും പറഞ്ഞു
അവർ വണ്ടിയിൽനിന്നും ഡ്രെസ്സുകളും എടുത്ത് ക്യാബിനിലേക്ക് പോയി പൊയ് കാല് വെച്ച് കെട്ടി നിൽക്കുന്നവരെയും നാസിക് ഡോളുകാരെയും ചെണ്ടക്കാരെയും നോക്കി ആകത്തെ റെസ്റ്റോറന്റും പുറത്തെ കാഫ്റ്റീരിയയും ഔട്ട് ഡോർ സിറ്റിങ്ങും വിചാരിച്ചപോലെ അലങ്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് കണ്ട് സന്തോഷത്തോടെ അലങ്കരിച്ച ടീമിനോട് നന്ദി പറഞ്ഞു
മുന്നിലേക്ക് നടന്നു വാതിൽ തുറന്ന് അകത്തേക്ക് കടന്നു നോർമൽ ഡൈനിങ് ഏരിയ കടന്നു കോറിഡോറിലൂടെ മുന്നോട്ട് നടന്നു ചിറാപുഞ്ചി എന്ന ഡിജിറ്റൽ ബോർഡുള്ള മുറിയുടെ വാതിൽ തുറന്നു
ചുറ്റും കണ്ണും കാതും മൂക്കും കാടെന്നു പറയുന്നതരത്തിൽ ആർട്ടിഫിഷ്യൽ മരങ്ങളും വള്ളിപടർപ്പുകളും കുറ്റി ചെടികളും ശബ്ദങ്ങളും കുളിരുള്ള അന്തരീക്ഷവും എപ്പോഴും ചുറ്റിലും മഴപെയ്തുകൊണ്ടിരിക്കുന്ന ഇടയ്ക്കിടെ ഇടിയും മിന്നലും പ്രണയാർദ്രമായ സായാഹ്നമല്ലെന്നു പറയാൻ കഴിയാത്ത തരത്തിലുള്ള അന്തരീക്ഷത്തിൽ കല്ലും ഗ്രാസും കൊണ്ട് തീർത്ത വഴികളിൽ നിന്നും മീനുകൾ പുളക്കുന്ന ആമ്പൽ താടാകത്തിനു നടുവിലായുള്ള ഡൈനിങ് ടേബിളും ചെയറുകളും മുറിച്ച മരക്കുറ്റി പോലെ സെറ്റ് ചെയ്തിരിക്കുന്നത് കണ്ട് വാ പിളർന്നു നിൽക്കുന്ന ഖാലിദ്നെ നോക്കി
എങ്ങനെയുണ്ട് ബ്രദർ…
നേരത്തെ വന്നപ്പോ കണ്ടിരുന്നു എങ്കിലും അപ്പോൾ ശബ്ദവും മഴയും ഒന്നുമില്ലാത്തതു കൊണ്ട് ഇത്രയും ഫീൽ ഇല്ലായിരുന്നു… ഇറ്റ്സ് അമേസിംഗ് ബ്രോ…