ഷൈജ : നിനക്ക് നോക്കി നടന്നാലെന്താ… ചെക്കന്റെ മുഖത്ത് സാമ്പാറൊഴിക്കാൻ മാത്രം ഏതവനെ സ്വപ്നം കണ്ടു നടക്കുവാടീ…
(അല്പം ഉച്ചത്തിൽ ദേഷ്യത്തോടെ)മതി… സമ്പാറല്ലേ തീയൊന്നുമല്ലല്ലോ കഴുകിയാൽ പോവും…
ഷൈജ : എങ്കി നിന്റെ തലയിലൂടെ ഒഴിക്കട്ടെ…
ചെലക്കാതെ ചെക്കനേം കഴുകിച്ചു പോകാൻ നോക്ക് തള്ളേ…
പ്ളേറ്റിലെ ഇഡലിയും തീർത്തു എഴുന്നേറ്റു കൈ കഴുകി അഫിയുടെ ശ്വാളിൽ കൈ തുടക്കെ ലെച്ചുവിനെ നോക്കി
കാലിൽ തോണ്ടിയോ…
മ്മ്…
വിട്ടേക്ക്…
മ്മ്…
അഫീ… കൂടെ നിന്നോ… ഇനി എന്തേലും ഉണ്ടായാൽ അടിച്ചു മുഖം പൊളിച്ചേക്ക്… ആരേലും ചോദിച്ചാൽ നിന്നോട് മോശമായി പെരുമാറിയെന്നു പറഞ്ഞാൽ മതി…
ശെരി…
ഉമ്മറത്തേക്ക് ചെല്ലേ ഉപ്പയും അച്ചായനും മൊഴിതിക്കയും അച്ഛനും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നൊക്കെ ഉണ്ട് ഞാൻ പന്തലിൽ ഇരിക്കുന്ന പിള്ളേരുടെ അടുത്തേക്ക് ചെന്നു
എന്താണ് എല്ലാർക്കും ഞങ്ങളുടെ നാടൊക്കെ ഇഷ്ടമായോ…
ദേവു : ചേച്ചി എവിടെയും കൊണ്ടുപോയില്ല എപ്പോഴും തിരക്കാണെന്നു പറയും…
അഫിയോട് പറഞ്ഞാൽ പോരായിരുന്നോ… സാരോല്ല കല്യാണം കഴിയട്ടെ നമുക്ക് എല്ലായിടത്തും കറങ്ങാം…
ഹരി : ശെരിക്കും…
ആടാ… ശെരിക്കും…
ഫോൺ അടിഞ്ഞു എടുത്തുനോക്കി സ്‌ക്രീനിൽ അഫിയുടെ പേര് കണ്ട് കാൾ എടുത്തു
പറയെടീ…
ഷൈജ പോവാൻ സാധനങ്ങളൊക്കെ പാക്ക് ചെയ്തിറങ്ങുന്നുണ്ട്…
ഞാനിപ്പോ വരാം…
കുട്ടികളോട് പോയിട്ടുവരാമെന്നു പറഞ്ഞ് ഉമ്മറത്തു ചെന്നിരുന്നു
കുറേ വിളിച്ചു കൂവലുകൾക്ക് പിറകെ മൂന്നാല് കവറുമായി ഷൈജയും മക്കളും ദാസനും ഇറങ്ങി വരുന്നത് കണ്ട് എണീറ്റ് അവർക്കുമുനിലേക്ക് നിന്നു