വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

ഇതാണ് ഖാലിദ് എന്നും മഴയുള്ള ചിറാപുഞ്ചി…

ചിറാപുഞ്ചി വാസ് ഓസം…

ഇതിന് എക്സൈറ്റ് ആയാൽ എങ്ങനെ… ഇവിടെ കേരളത്തിലെ എല്ലാ ജില്ലകളും പതിനേഴിൽ നിൽക്കുന്ന സുന്ദരിയെ പോലെ കാശ്മീരും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുമുണ്ട്… ശമാൽ മുതൽ ബൂസംമ്ര ബോർഡർ വരെ ചിത്രങ്ങൾ ഖത്തറിന്റെ കഥ പറയുന്ന ചുവരുകൾക്കിപ്പുറം വെച്ച സ്‌ക്രീനിലും മെനു കാർഡിലും കാണുന്ന ഓരോ നാടും കാണെ എവിടെ പോകണമെന്ന് വന്നു നിൽക്കുന്നവർ കൺഫ്യൂസ് ആവും… അത്രക്ക് മനോഹരമാണ് ഇവിടം… അതുജനങ്ങളെ അറിയിക്കാനാണ് സൌത്ത് ഇന്ത്യയിലെ മികച്ച നടിയെ കൊണ്ടുവന്നതും സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഇത്രയും പരസ്യം നൽകിയതും ഉത്ഗാടനത്തിലേക്ക് ഖത്തറിലെയും കേരളത്തിലെയും എല്ലാ ന്യൂസ്‌ ചാനലുകളെയും ക്ഷണിച്ചതും…

ഖാലിദ് സന്തോഷത്തോടെ എന്നെ ചേർത്തു പിടിച്ചു

ഈ ഹോട്ടൽ നമ്മുടെ ഹോട്ടൽസിന്റെ ബ്രാന്റ് വാല്യൂ ഉയർത്തും എന്ന് നീ പറഞ്ഞപ്പോ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല… ഈ ഒറ്റ ഹോട്ടൽ നമ്മുടെ ഹോട്ടൽ സൃങ്കലയുടെ ഭ്രാന്റിനെ തന്നെ ഉയർത്തും…

നീ മുഴുവൻ കാണാതെയാണ് ബ്രദർ പറയുന്നത് ഈ സ്ഥലങ്ങളിലെ ക്ലൈമറ്റ് വ്യത്യാസവും ഓരോ ദിവസവും അവിടുത്തെ പ്രധാന സ്ഥലങ്ങൾ മാറിമാറി വരികയും ചെയ്യും… ആർകെങ്കിലും ഇന്ത്യയിലെ അല്ലെങ്കിൽ ഖത്തറിലെ ഏതെങ്കിലും പെർട്ടിക്കുലർ പ്ലേസിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അല്ലെങ്കിൽ താമസിക്കാൻ താല്പര്യമുണ്ടെങ്കിൽ മുൻകൂട്ടി അറിയിച്ചാൽ അവർക്കായി ആ പ്ളേസിന്റെ എല്ലാ ഫീലോടും കൂടെ ഇവിടെ സൗകര്യം ഒരുക്കാൻ കഴിയും… വേൾഡിൽ തന്നെ നമ്മുടെ അറിവിൽ ഇങ്ങനെ മറ്റൊരു റെസ്റ്റോറന്റ് ഇല്ല അതുകൊണ്ട് തന്നെ ഇന്നിവിടെ ക്ഷണിക്കപ്പെട്ട ചാനലുകാർക്കും ന്യൂസ്‌ പുറത്തുവന്നാൽ റെസ്റ്റോറന്റ് കാണാനെത്തുന്ന വ്ലോഗർ മാരും നൽകുന്ന ന്യൂസ്‌ എത്രവലിയ പൈസയുടെ പരസ്യമാവുമെന്ന് പറയാൻ നമുക്ക് പോലും കാൽകുലേറ്റ് ചെയ്യാൻ കഴിയില്ല…

Leave a Reply

Your email address will not be published. Required fields are marked *