വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

എന്താ പേര്…

രുദ്രൻ…

ജ്യൂസ് കുടിച്ചുകഴിഞ്ഞ ഗ്ലാസ് അഫിയുടെ കൈയിൽ കൊടുത്തു

പേര് കൊള്ളാം സംഹാരകന് ചേരും… സാറിനെ എനിക്കിഷ്ടമായി… സാറിന് ഈ ദൈവത്തിലും ജാധകത്തിലുമൊക്കെ വിശ്വാസമുണ്ടോ…

എനിക്കതിലൊന്നും വിശ്വാസമില്ല…

വണ്ടിക്ക് മുകളിൽ ചമ്രം പടിഞ്ഞിരുന്നു കഴുത്തിലെ രുദ്രക്ഷത്തിൽ പിടിച്ചു കണ്ണടച്ചു പരമശിവനെയും വിനായകനെയും ഗുരുവിനെയും മനസിൽ ധ്യാനിച്ച് അങ്ങേരുടെ ജാതകം ഗണിച്ചു നോക്കി മഹാദേവനെ ഒരിക്കൽക്കൂടി ധ്യാനിച്ചു

ചിരിയോടെ അയാളെ നോക്കി

കഷ്ടകാലമെല്ലാം കഴിഞ്ഞു ഇനി സന്തോഷത്തിന്റെ കാലമാ…

വലിയ താല്പരിമില്ലാതെ കേൾക്കുന്ന അയാളെ നോക്കി

സാറിന്റെ സങ്കടം ഈ ട്രാൻസ്ഫറോ മേലുദ്യോഗസ്ഥരുടെ ചീത്തയോ ഒന്നുമല്ല…

അയാൾ കണ്ണ് തുറിച്ചെനെ നോക്കി

കല്യാണം കഴിഞ്ഞു പത്ത് വർഷമായിട്ടും സാറിനു കുഞ്ഞുങ്ങളില്ല മൂന്നുവട്ടം ഭാര്യ ഗർഭിണിയായി മൂന്നാം വട്ടം പ്രസവിച്ചത് ചാപിള്ളയെ അതാണ് സാറിന്റെ സങ്കടവും ദേഷ്യവുമെല്ലാം… പേടിക്കണ്ട… ഭാര്യയോട് ഇങ്ങോട്ട് വരാൻ പറ രണ്ടുപേരും മുടങ്ങാതെ എഴുന്നാൾ കാലത്ത് ഇവിടുത്തെ ദേവീ ക്ഷേത്രത്തിൽ ചെന്ന് ദേവിയെ കാണ് നാല്പത് നാളിനുള്ളിൽ നിങ്ങളെ സങ്കടം തീരും… നിങ്ങൾക്ക് ലക്ഷമീ കടാക്ഷമുള്ള സഹാനുകമ്പ ഗുണമായുള്ള കലാവാസനയുള്ള മകൾ ജനിക്കും…

കേട്ടതിന്റെ ഞെട്ടലിലും അയാൾ വിശ്വാസമില്ലാത്ത പോലെ എന്നെ നോക്കെ

ചോയിയേട്ടൻ : സംശയിക്കണ്ട സാറേ… അവൻ പറഞ്ഞാൽ അത് നടക്കും അനുഭവം കൊണ്ട് പറയുകയാ…

(എന്നെ നോക്കി) ഇതൊക്കെ നടക്കുമോ… ഒരുപാട് അമ്പലങ്ങളും ആശുപത്രിയും കയറിയിറങ്ങി ദൈവത്തിലും ഡോക്ടർ മാരിലും ഉള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു…

Leave a Reply

Your email address will not be published. Required fields are marked *