വീട്ടിലുള്ളോർക്കൊക്കെ ഡ്രെസ്സെടുത്തോ…
അവൾക്കൊരു സെറ്റ് സാരിയും പെണ്ണിനോരു സാരിയും ലക്ഷ്മി തന്നിട്ടുണ്ട്…
അവന്റെ അവസ്ഥയെന്താ…
നേരം വെളുത്താൽ ചെക്കന്മാരോടൊപ്പം കറങ്ങാൻ പോവും എന്തേലും തിന്നാൻ നേരത്ത് കയറിവരും… കല്യാണം കഴിച്ചാലെങ്കിലും നേരെയാവുമെന്ന് കരുതി ഇപ്പൊ അവന്റെ കെട്ടിയോളേം കൂടെ ഞാൻ പൊറ്റണ്ട അവസ്ഥയാ…
മ്മ്… ഒന്നും നമ്മൾ വിചാരിച്ചപോലായില്ല അല്ലേ ചന്ദ്രട്ടാ…
മ്മ്… എല്ലാത്തിന്റേം അവസ്ഥ ഇതൊക്കെ തന്നെയാ… ഗോപാലേട്ടന്റെ മോനും കണാരേട്ടന്റെ മോനും എല്ലാം… ഇതുതന്നെയാ അവസ്ഥ… അതിലാകെ നമ്മൾ വിചാരിച്ചപോലെ വന്നത് ഷാഹുലും ദിപിലും അപ്പുവും മാത്രമാ…
മ്മ്… ഏതാ അവരെ പ്ലാൻ…
ഒരു പണിക്കും പോകാതിരിക്കുന്നത് കണ്ട് എന്റെ കൂടെ നിന്റെ വീട്ടിൽ വരാൻ പറഞ്ഞപ്പോ ഇത്രേം പഠിച്ചത് കണ്ടം കൊത്താനും കൂലിപ്പണിക്കും പോവാനാണോ എന്നാ ചോദ്യം… ഇപ്പൊ തോന്നും പഠിപ്പിക്കണ്ടായിരുന്നെന്നു…
മ്മ്… എല്ലാം ശെരിയാവും…
ഞാൻ ഇല്ലാതാവുമ്പോ ശെരിയാവും അതെനിക്കറിയാം… അത് കാണാൻ ഞാനുണ്ടാവില്ലല്ലോ എന്ന സങ്കടമേ എനിക്കുള്ളൂ…
കിളവന്മാരെ പോലെ പറയാൻ നിന്നാൽ ചവിട്ടി ഞാൻ കൂട്ടും പറഞ്ഞേക്കാം…
(എന്നെ നോക്കി ചിരിച്ചു) അവൻ പണിക്കുപോയി ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പറ്റിയാൽ എനിക്ക് സമാധാനമായി മരിക്കാം…
ചന്ദ്രേട്ടാ…
എന്താടാ…
നമുക്കോരോന്നു പിടിപ്പിച്ചാലോ…
നീ ഷെബിനാന്റെ കൈക്ക് പണിയുണ്ടാക്കും…
അതൊന്നുമില്ലെന്നേ… ഇത്താനെ പറഞ്ഞുസമ്മതിപ്പിച്ചിട്ട് ഞാൻ വിളിക്കാം… ഇങ്ങള് എല്ലാരേയും വിളിക്ക് നമുക്ക് പുഴക്കരയിൽ ഇരിക്കാം…