വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

ഇച്ചായാ…

എന്താ പോന്നേ…

എത്ര ദിവസായി…

അഫി : (അവളുടെ തലയിൽ തലോടി) മോളേ… അറിയുന്നതല്ലേ… എപ്പോഴും നമ്മുടെ കൂടെ ഇരിക്കാൻ പറ്റുമോ… മോളെ ഇച്ചായനു കുറേ തിരക്കുകളില്ലേ… നമ്മൾ വേണ്ടേ അത് മനസിലാക്കാൻ…

റിയ : ഞാൻ കുറ്റപെടുത്തിയതല്ലിത്താ… അടുത്തുകിട്ടിയ സന്തോഷത്തിൽ പറഞ്ഞതാ…

സാരോല്ല കുഞ്ഞൂ… ഉള്ള സമയം നമുക്ക് ഹാപ്പിയായിട്ടിരിക്കാട്ടോ…

റിയ : ഏട്ടൻ അടുത്തു വരുമ്പോ തന്നെ ഞങ്ങൾ ഹാപ്പിയാ…

കുറച്ചു സമയം അങ്ങനെ നിന്നു എല്ലാർക്കും ഓരോ ഉമ്മയും കൊടുത്തവരോട് ഉമ്മയും വാങ്ങി പുറത്തേക്ക് വന്നു

അമയയുടെ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞു

ഉപ്പ : ആൾക്കാരൊക്കെ ഉള്ളതല്ലേ നമ്മളാരേലും ഇവിടെ വേണ്ടേ… നീയും തൊമ്മിച്ചനും മൊയിദിനും സജിയും കൂടെ ചെല്ല്… ആ ദാസനെയും കൂടെ കൂട്ടിക്കോ ഇനി അതിന്റെ പേരിൽ പരാതി വേണ്ട…

ശെരി… അങ്ങേരവിടെ വന്നു കുനിഷ്ട് എന്തേലും പറഞ്ഞാലാ എന്റെ സ്വഭാവം മാറാൻ പോവുന്നെ…

ഉപ്പ : അതൊന്നുമില്ലടാ…

എല്ലാരോടും പറഞ്ഞ് അവിടുന്നിറങ്ങി അമയയുടെ അച്ഛന്റെ തറവാട് വീട്ടിലേക്ക് തിരിച്ചു

പന്തലിന്റെ പണിയൊക്കെ ഏകദേശം കഴിഞ്ഞിട്ടുണ്ട് അകത്തേക്ക് കയറെ ഞങ്ങളെ കണ്ട് എല്ലാരും എഴുന്നേറ്റു നിന്നു അതികം വലുതൊന്നുമല്ലാത്ത എന്നാൽ തീരേ ചെറുതല്ലാത്തൊരു ഓട് വീടാണ് കോല ലക്ഷ്യമാക്കി അവർക്കരികിലേക്ക് ചെല്ലേ ഞങ്ങളെ തന്നെ നോക്കിനിൽക്കുന്ന അവർക്ക് എന്തോ ഒരു ആദി മുഖത്ത് നിറഞ്ഞു എങ്കിലും അത് പുറത്ത് കാണിക്കാതെ അവർ ഞങ്ങളെ സ്വീകരിച്ചിരുത്തി

Leave a Reply

Your email address will not be published. Required fields are marked *