കല്യാണ പന്തലിൽ അവൾ പൊന്നിൽ കുളിച്ച് നിൽക്കണം… നാളെ സ്വർണം വാങ്ങാൻ പോണം എവിടെ പോണമെന്നുഞാൻ വിളിച്ചുപറയാം നിങ്ങൾ വാങ്ങിയത് കൂട്ടണ്ട നാളെ പോവുമ്പോ കുറഞ്ഞത് നൂറ് പവൻ അവിടുന്ന് എടുക്കണം മോഡൽ പറഞ്ഞുകൊടുത്താൽ മതി രണ്ട് ദിവസം കൊണ്ടവർ ഇവിടെ കൊണ്ട് തരും… ചോദിക്കുന്നവരോട് ചേച്ചി അവളുടെ കല്യാണത്തിനേക്ക് ചേർത്തുവെച്ച പൈസയും പൊന്നും ആണെന്ന് പറഞ്ഞാൽ മതി…
എടാ അത്…
ഒരതുമില്ല ചേച്ചി ചെന്നു കഴിക്കാൻ ചോറോ മറ്റോ എടുത്തേ ഞാൻ വന്നിട്ട് ഒന്നും കഴിച്ചില്ല… നല്ല വിശപ്പ്…
ഇപ്പൊ എടുക്കാം…
ചേച്ചി അകത്തേക്ക് പോയ പിറകെ ഞാൻ വണ്ടിയിലേക്ക് ചെന്നു ഡാഷിൽ നിന്നും പിസ്റ്റൾ എടുത്ത് അരയിൽ തിരുകി
കോലായിലേക്ക് ചെന്നു ചായ ക്ലാസ്സ് ട്രേയിൽ വെച്ച് അവർക്കടുത്ത് ചെന്നു വന്നപ്പോ ഉള്ള ഉഷാറൊന്നും ഇല്ലെങ്കിലും നേരത്തെ ഉണ്ടായിരുന്ന മൂകത മാറി ചെറിയ രീതിയിൽ സംസാരം തുടങ്ങിയിട്ടുണ്ട് അവർക്കിടയിലൂടെ ദാസനരികിൽ ചെന്നിരുന്നു എല്ലാരോടും ചിരിച്ചുകൊണ്ട് അവരുടെ സംസാരം ശ്രദ്ധിക്കും പോലെ ദാസന്റെ കൈ പിടിച്ചു പതിയെ മുതുകിൽ തിരുകിയ പിസ്റ്റളിൽ കൊണ്ടുവെച്ചു ഒരു കൈകൊണ്ട് വായ മൂടി അയാൾകരികിലേക്ക് ചെരിഞ്ഞിരുന്നു സ്വകാര്യമായി ദാസനുമാത്രം കേൾക്കാൻ പാകത്തിന്
ഇനി തിന്നാൻ അല്ലാതെ വാ തുറക്കുകയോ ഇവിടുന്നിറങ്ങിപ്പോവാൻ നോക്കുകയാ അനുസരണക്കേട് കാട്ടുകയോ ചെയ്താൽ ഞാനിതെടുത്ത് നിന്റെ തലക്കിട്ടു പൊട്ടിക്കും… സംശയമൊന്നും വേണ്ട വർക്ക് ചെയ്യുന്നതാ കമ്മീഷണരുടെ സർവീസ് പിസ്റ്റലാ… കേസ് എങ്ങനെ ഒതുക്കണമെന്ന് കമ്മീഷണർക്കറിയാം…