ചിരിയോടെ അവനെ നോക്കി നിൽക്കെ പോലീസ് അറസ്റ്റ് ചെയ്ത ആളുകളുമായി പോയശേഷം ബാക്കിയുള്ളവർ പാർട്ടി ആഘോഷമാക്കി
തിരികെ വീട്ടിലേക്ക് വരും വഴി
ഖാലിദ് : ഇനിയെങ്കിലും പറ നീ എന്തിനാ എല്ലാരേയും വിളിച്ചുകൂട്ടണം എന്ന് പറഞ്ഞത്… എല്ലാവരെയും അല്ലാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്യില്ലായിരുന്നോ…
ഖാലിദ്… നീ ഉത്തര കൊറിയയിൽ പോയിട്ടുണ്ടോ… കിങ് ചോങ് ഉനിന്റെ ഉത്തര കൊറിയയിൽ…
ഇല്ല…
അവിടെ ഓരോരുത്തരും നിയമം ലങ്കിക്കാൻ ഭയക്കും കാരണം എന്താണെന്നറിയുമോ…
ശിക്ഷ…
അതേ ശിക്ഷ… പക്ഷേ ആ ശിക്ഷ അവർക്കുമാത്രം കിട്ടുന്നതല്ല… ഒരാൾ തെറ്റുചെയ്താൽ അയാളുടെ കുടുംബത്തിലെ കുട്ടി മുതൽ വൃദ്ധരായവർ വരെ ശിക്ഷക്ക് ഇരയാവും എന്ന ഭയം… മിക്കവാറും ഒരാൾ കളവ് ചെയ്യുന്നത് അയാൾക്ക് വേണ്ടി മാത്രമല്ല അയാളുടെ കുടുംബത്തിനും കൂടെ വേണ്ടിയാണ്… അല്ലേ…
ഒന്ന് ആലോചിച്ച ശേഷം അതേ എന്ന് തലയിട്ടിയവനെ നോക്കി
പക്ഷേ അതും ഇതും എന്ത് ബന്ധം…
കിങ് ചോങ് ഉൻ തന്റെ നിയമം പാലിക്കാത്തവർ എങ്ങനെ ശിക്ഷിക്കപ്പെടും എന്ന് പഴയ രാജാക്കന്മാരെ പോലെ അറിയിപ്പായി അല്ല ജനത്തെ അറിയിച്ചത്… തെറ്റ് ചെയ്തവരെ മറ്റൊരുവൻ തെറ്റ് ആവർത്തിക്കാൻ ഭയക്കുന്ന തരത്തിൽ മാതൃകാ പരമായി ശിക്ഷിച്ചുകൊണ്ടാണത് ജനത്തെ അറിയിച്ചത്…
മ്മ്…
ഇപ്പൊ അവരെ അറസ്റ്റ് ചെയ്തതും കട്ടവരുടെ ഫാമിലി അടക്കം തെരുവിലേക്ക് വന്നതും അത്രയും പേര് അറിഞ്ഞു കഴിഞ്ഞു ഇനി ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരോ അവരിൽ നിന്നും കേട്ടറിയുന്നവരോ ആത്തിമി ഗ്രുപ്പിന്റെ തുരിമ്പിൻ തരിമ്പ് പോലും മോഷ്ടിക്കാൻ ഭയക്കും…