ഇരുവരും കൈകകള്‍ ചേര്‍ത്ത് പിടിച്ച് വിവാഹമണ്ഡപത്തിലെ അഗ്നി മൂന്നുതവണ വലംവെച്ചു.
മണ്ഡപത്തിൽ നിൽക്കുന്ന രാമേട്ടന്റെയും സാവിത്രിയേച്ചിയുടെയും ഉണ്ണിയേട്ടന്റെ മാമൻ മാരുടെയും മാമിമാരുടെയും അച്ഛന്റെയും അമ്മയുടെയും ഉപ്പാന്റെയും ഉമ്മാന്റെയും ഇത്തമാരെയും സിസിലിയേച്ചിയുടെയും സഫിയത്തന്റെയും സെറീനതാന്റെയും അച്ചായന്റെയും മൊഴിദിനിക്കയുടെയും സജിയേട്ടന്റെയും ലിൻസിയെച്ചിയുടെയും കാല് തൊട്ടു വണങ്ങി എന്റെയും ലെച്ചുവിന്റെയും കാല് തൊട്ടു അനുഗ്രഹം വാങ്ങി ദാസന്റെയും ഷൈജയുടെയും കാല് തൊടാനായി പോയതും
ബിച്ചൂ…
അവനെന്നെ നോക്കി
ഭക്ഷണം കഴിക്കാം വാ…
അവരെയും കൂട്ടി ഭക്ഷണം വിളമ്പുന്നിടത്തേക്ക് നടന്നു
ടേബിളിൽ ഇലകളും സ്റ്റീൽ ഗ്ലാസുകളും നിരന്നു ഓരോ വരിയിലും ഓരോരുത്തർ കൈയിലെ സാനിലുള്ള അവിലും മലരും തേങ്ങയും ശർക്കരയും മുന്തിരിയും(കിസ്മിസ്സ്) നുറുക്കിയിട്ട ചെറിയുള്ളിയും ജീരകവും ചേർത്തു കുഴച്ചെടുത്തത് കോരി ഇലകളിൽ വിളമ്പി
പിറകെ വന്ന ആള് കൂടയിൽ നിന്നും ചെറുപഴം ഓരോരുത്തരുടെ ഇലയിലേക്കും വെച്ചു
കഴിച്ചു കഴിഞ്ഞതും ഇലകൾ മാറ്റി സ്റ്റീൽ പ്ളേറ്റിൽ ദോശയും ഇഡലിയും വടയും കപ്പുകളിൽ ചട്ണികളും സാമ്പാറും എത്തി
ചായയും കാപ്പിയുമായി പിറകെ വന്നവർ ചായവേണ്ടവർക്ക് ചായയും കാപ്പി വേണ്ടവർക്ക് കാപ്പിയും നൽകി
ചേട്ടാ… നമുക്കിറങ്ങാം അവര് എത്തുംമുൻപങ്ങെത്തണ്ടേ…
ശെരി…
അവരോട് യാത്രപറഞ്ഞു ഞാനും ലച്ചുവും ഇറങ്ങെ പെണ്ണുങ്ങളും ഉമ്മയും ഇത്തമാരും സിസിലിയേച്ചിയും സഫിയച്ചയും സറീനചയ്യും ലിൻസിയേച്ചിയും ഉമ്മച്ചിയും അമ്മയും അമ്മുവും അച്ചുവും കൂടെ ഇറങ്ങി