മ്മ്… അവരുടെ പ്രേമം ഇത്തിരി സീരിയസ് ആണ്… പ്രേമിച്ചുനടക്കാൻ വേണ്ടി പ്രേമിക്കുകയല്ല ഒരുമിച്ചു ജീവിക്കുവാൻ വേണ്ടി പ്രേമിക്കുകയാ…
ഒന്ന് പോ ഇക്കാ വെറുതെ…
അവർ രഹസ്യമായി വെച്ച കാര്യം നമ്മൾ എന്തിനാ ചികഞ്ഞു നോക്കുന്നേ…
എന്നാൽ പറ ആരാ ചെക്കൻ…
അത് ഞാൻ പിന്നെ പറഞ്ഞുതരാം…
ഇങ്ങനെ പാതി പറഞ്ഞുവെച്ചിട്ട് മുഴുവനറിഞ്ഞിലേൽ എനിക്കൊരു സമാധാനമുണ്ടാവില്ല…
അത് സാരോല്ല…
വേണ്ട ഞാൻ അവളോട് ചോദിച്ചോളാം…
ഒരു കാര്യവുമില്ല…
പറയിക്കാ… ആരാ…
നീ പോയി കുളിച്ച് റെഡിയായിവാ…
പറയിക്കാ… പ്ലീസ്…
നീ പോയി കുളിച്ച് റെഡിയാവ്… കുറച്ചുദിവസം കൊണ്ട് നിനക്കറിയാൻ പറ്റും…
ന്തോരു സാധനം…
ആടീ ഞാനെന്തോരു സാധനമാ…
ദേഷ്യം പിടിച്ച് ഗ്ലാസ് ടീപൊയിൽ വെച്ച് ബാഗുമെടുത്തു ചവിട്ടിതുള്ളി അകത്തേക്ക് പോകുന്ന അവളെ ഒന്ന് നോക്കി അടുക്കളയിൽ ചെന്നു ചായയിട്ടുകൊണ്ടിരിക്കെ മുത്ത് പിറകിൽ വന്നു കെട്ടിപിടിച്ചു ചുമലിൽ ഉമ്മ വെച്ചു
ഞാനിടാം…
ചിരിയോടെ അവളെ നോക്കി മാറിക്കൊടുക്കെ ചുരണ്ടികൊണ്ടിരുന്ന ഇഞ്ചിയും കത്തിയും വാങ്ങി ഇഞ്ചി ചുരണ്ടുന്ന അവളെ പിറകിൽ നിന്നും ചേർത്തു പിടിച്ചു കഴുത്തിൽ താടി വെച്ചുനിന്നു ഇഞ്ചി കട്ട് ചെയ്ത് കഴിഞ്ഞവൾ മുഖം ചെരിച്ചു കവിളിൽ ഉമ്മവെച്ചു ചായ പാത്രത്തിലേക്ക് ഇഞ്ചി കഷ്ണങ്ങൾ ഇട്ട്
ആദ്യമേ ഇഷ്ടം പറഞ്ഞിരുന്നേൽ ഇത്രയും കാലം വെറുതെ കളയണ്ടായിരുന്നല്ലോ…
ഇപ്പൊ എനിക്കും തോന്നുന്നുണ്ടത്… എന്ത് ചെയ്യാനാ കഴിഞ്ഞുപോയില്ലേ…
ഇനി തോന്നിയിട്ട് കാര്യമില്ല ഇനിയുള്ള കാലം നമുക്കങ് ആഘോഷിക്കാം…