ചൂടാവാൻ അതിനുമാത്രം സമയം വേണോ… സാരോല്ല ചൂടായിക്കോളും…
പിന്നെയും സംസാരിച്ചോണ്ട് എല്ലാം പണിഞ്ഞു കഴിഞ്ഞ് എഴുന്നേറ്റടുക്കളയിലേക്ക് ചെല്ലുമ്പോ ഇത്ത ഡ്രെസ്സെല്ലാം മാറി ചായകുടിക്കുന്നു ഷർട്ടിടാതെ വിയർത്തൊഴുകി വന്ന എന്നെ തുറിപ്പിച്ചൊന്നു നോക്കി ദേഷ്യത്തോടെ
തുണിയുടുക്കാണ്ട് പോയിരുന്നാലേ നിനക്ക് പണിയെടുക്കാൻ പറ്റൂ… പോയി തുണിയുടുക്കെടാ…
മുണ്ടും എടുത്ത് പുഴയിലേക്ക് വിട്ടു ചാടി തിമർതൊന്നു നീന്തികുളിച്ചു വീട്ടിലെത്തുമ്പോയേക്കും ഇത്ത പോയിട്ടുണ്ട് ബിച്ചു വണ്ടി കൊണ്ടുവെച്ചു ബൈക്കുമായി പോയി ഭക്ഷണം കഴിച്ച് കുട്ടികളെ സ്കൂളിൽ കൊണ്ടുവിട്ടു വീട്ടിൽ തിരിച്ചെത്തുമ്പോ ഉമ്മയും ഉപ്പയും പോവാൻ റെഡിയായി നിൽപ്പുണ്ട് റാഷി എത്താത്തതിനാൽ അവരെയും കൂട്ടി ലെച്ചൂന്റെ വീട്ടിലേക്ക് ചെന്നു
ഷെബതാനെ ഇറക്കി അളിയൻ കാലത്ത് തന്നെ സ്കൂട്ടായിട്ടുണ്ട് പ്രിയയും റിയയും ജോലിക്കും മുത്ത് ക്ലാസ്സിലും പോയിട്ടുണ്ട് അഫി കാലത്ത് തന്നെ എത്തി സജിയേട്ടനും ലിൻസിയേച്ചിയും കുട്ടികളെ കൂട്ടാനും മറ്റുമായി പോയിട്ട് തിരികെ എത്തിയിട്ടില്ല ഏതൊക്കെയോ ബന്തുക്കളൊക്കെ വന്നിട്ടുണ്ട് പിറകിലൊക്കെ ചുറ്റി തിരിയെ ബിച്ചൂന്റെ സെറ്റപ്പ് രജനിയും അമലയും ഇരുന്നു കത്തിവെക്കുന്നത് കണ്ടു
അകത്തേക്ക് കയറാൻ തുടങ്ങേ പരദൂഷണം തള്ളയെ കണ്ടതിനാൽ അകത്തേക്ക് കയറാതെ അതിലെ കറങ്ങി മുന്നിലെത്തുമ്പോ അച്ചായനും മൊഴിദിക്കയും ഉപ്പയും അച്ഛനും കൂടെ എന്തൊക്കെയോ സംസാരിച്ചിരിക്കുന്നു
അഫി വന്നു ചായകുടിക്കാൻ വിളിച്ചപ്പോ അകത്തേക്ക് ചെന്നു അഫിയും ലെച്ചുവും ഇരുവശത്തും നിന്നു വിളമ്പിതരുന്നത് കഴിക്കേ അജയ് വന്നു ചായകുടിക്കാനിരുന്നു ലെച്ചുവിനെ നോക്കി