മാനസയുടെ കണ്ണുകളിൽ വല്ലാത്തൊരു ആരാധന നിറഞ്ഞുനിന്നു….
“ജീവനില്ലാതെ കിടക്കുന്ന ആ പിഞ്ചുകുഞ്ഞിനെ കണ്ട് സാക്ഷാൽ പാർവതി ദേവിയുടെ മാതൃഹൃദയം അലിഞ്ഞു. ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ദേവി ഭഗവാനോട് നിറകണ്ണുകളോടെ അപേക്ഷിച്ചു. ഒടുവിൽ പ്രിയതമയുടെ കണ്ണുനീരിന് മുന്നിൽ അലിഞ്ഞ മഹാദേവൻ ആ ആവശ്യം അംഗീകരിച്ചു. ശിവനും പാർവതിയും ചേർന്ന്, തങ്ങളുടെ ഇരുവരുടെയും ദൈവികമായ ശക്തികൾ ആ കുഞ്ഞിന്റെ ഉള്ളിലെ കൊടുംശക്തിയോടൊപ്പം സംയോജിപ്പിച്ചുകൊണ്ട് അവൾക്ക് ജീവൻ നൽകി! മരണത്തിൽ നിന്നും ജീവനിലേക്ക് കണ്ണുതുറന്ന, തങ്ങളുടെ ജീവന്റെ പാതിയായി മാറിയ ആ കൊച്ചുകുഞ്ഞിനെ പാർവതി ദേവി വളരെ സ്നേഹത്തോടെ ഒരു പേര് വിളിച്ചു…
“അപ്സര”
‘അപ്സര…’ആ പേര് ഉച്ചരിക്കുമ്പോൾ മാനസയുടെ ചുണ്ടിൽ അതിമനോഹരമായ ഒരു ചെറുപുഞ്ചിരി വിടർന്നിരുന്നു. ഇത്രയും നേരം അവരുടെ മുഖത്തുണ്ടായിരുന്ന ആ ഭയവും ശൂന്യതയും മാറി, വല്ലാത്തൊരു കുശുമ്പ് വിടർന്നു…
“””അതെ, ആ പേര് പോലെ തന്നെ പ്രപഞ്ചം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായവളായിരുന്നു അവൾ!
അവളുടെ ആ ദിവ്യസൗന്ദര്യത്തെക്കുറിച്ച് വർണ്ണിക്കാൻ ഈ ഭൂമിയിലെ വാക്കുകൾ മതിയാകില്ല ദേവാ…”””
മാനസയുടെ കണ്ണുകളിൽ ഒരു വലിയ സ്വപ്നം കാണുന്നതുപോലെയുള്ള ഭാവം നിറഞ്ഞു.
“””സാക്ഷാൽ പാർവ്വതി ദേവിയുടെ ശരീരത്തിൽ നിന്നും നേരിട്ട് പകർന്നെടുത്തതുപോലെയുള്ള, ഉരുക്കിയ സ്വർണ്ണത്തിന്റെ ശോഭയുള്ള തിളങ്ങുന്ന ചർമ്മമായിരുന്നു അവൾക്ക്.