നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

Posted by

പല്ലിറുമ്മിക്കൊണ്ട് ഞാൻ വാതിലിലേക്ക് നോക്കി. ഏത് നശിച്ച സമയത്താണാവോ ഈ മുട്ട്! ഇവിടെ ആർക്കും ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ വിടാൻ ഉദ്ദേശ്യമില്ലേ?

 

ഞങ്ങൾ മൂന്നുപേരും ആ അടഞ്ഞ വാതിലിലേക്ക് തന്നെ നോക്കി.

 

‘ഠോ… ഠോ…’

 

വീണ്ടും മുട്ട് കേട്ടു! ഇത്തവണ കുറച്ചുകൂടി ശക്തിയിലായിരുന്നു അത്. വാതിലിന് പുറത്ത് നിൽക്കുന്നത് ആരായാലും അവർക്ക് വലിയ ധൃതിയുണ്ടെന്ന് ആ മുട്ടിൽ നിന്ന് തന്നെ വ്യക്തമായിരുന്നു…..

 

കലിപ്പ് കയറി വാതിലിലേക്ക് തുറിച്ചുനോക്കുന്നതിനിടയിലാണ് പുറത്തുനിന്നും ആ കൊഞ്ചിയുള്ള ശബ്ദം കേട്ടത്.

 

“ദേവേട്ടാ… കതവ തൊറങ്ക ദേവേട്ടാ… മാനസ ചേച്ചി കൂപ്പിട്രാങ്ക…” (ദേവേട്ടാ… വാതിൽ തുറക്കൂ… മാനസ ചേച്ചി വിളിക്കുന്നു…)

 

കൊച്ചുകുട്ടികളുടെ ആ കൊഞ്ചലുള്ള തമിഴ് കേട്ടപ്പോൾ എന്റെ കലിപ്പൊക്കെ എങ്ങോട്ടോ പോയി. മീനാക്ഷിമോളാണ്! മാനസാ ദേവിയുടെ ജീവന്റെ പാതിയായ ആ കൊച്ചു കുറുമ്പി. പക്ഷേ, ഞാൻ അത്ഭുതപ്പെട്ടത് അതല്ല… ഇത്രയും ചെറിയ ആ കൊച്ചുകുരുപ്പിന് എങ്ങനെയാണ് ഇത്രയും ശക്തിയിൽ വാതിലിൽ ഇടിക്കാൻ കഴിയുന്നത്?

 

“ദേവേട്ടാ… സീക്കിരം വെളിയ വാങ്കോ… ഇല്ലാനാ നാൻ കതവ ഒടച്ചിടുവേൻ… ആമാ, സൊല്ലിപ്പുട്ടേൻ…” (ദേവേട്ടാ… വേഗം പുറത്തുവരൂ… ഇല്ലെങ്കിൽ ഞാൻ വാതിൽ പൊളിക്കും… അതെ, പറഞ്ഞേക്കാം…)

 

ഇപ്പോൾ ഈ പാതിരാത്രിയിൽ, അതും എന്റെ ദേഹം മുഴുവൻ വേദനയെടുത്ത് ഞാൻ ചാവാൻ കിടക്കുമ്പോഴാണോ മാനസക്ക് എന്നെ കാണാൻ മുട്ടിനിൽക്കുന്നത്? അതും പോരാഞ്ഞ് എന്റെ പെണ്ണുങ്ങളുടെ കൂടെ സ്വസ്ഥമായി കളിക്കാൻ പോയപ്പോഴാണ് അവളുടെയൊരു വിളി!…

Leave a Reply

Your email address will not be published. Required fields are marked *