“”…അപ്പൊഴേ… നാളെ പോണകാര്യത്തിലൊന്നും പറഞ്ഞില്ല… പോണ്ടേ..??”””_ വണ്ടി കുറച്ചുകൂടി മുന്നിലേയ്ക്കു നീങ്ങിയതും അവൾ വീണ്ടുമെന്നോടു ചൊതുങ്ങിയിരുന്നുകൊണ്ട്
ചോദിച്ചു…
“”…ഏയ്.! നാളെപ്പോവാൻ പറ്റില്ല… നാളെയെനിയ്ക്കൊരു മാച്ചുണ്ട്… അതുകൊണ്ട് നാളെക്കഴിഞ്ഞിട്ടു പോവാം… എന്തേയ്..??”””
“”…എന്നാലതു മതി..!!”””_ അവളതു സമ്മതിച്ചുകൊണ്ട് താടിയെന്റെ തോളിലേയ്ക്കുവെച്ചതും
വണ്ടി ഫ്ലാറ്റിന്റെ എൻട്രൻസിലെത്തിയിരുന്നു…
വണ്ടിയും പാർക്കുചെയ്ത് ഫ്ലാറ്റിലേയ്ക്കു കയറിയ ഞങ്ങൾ നമ്മുടെ ഫ്ലോറിലെത്തിയതും ഞാനവളോട് ചോദിച്ചു;
“”…നമ്മടാശേച്ചിയൊക്കെ ഒറങ്ങീട്ടൊണ്ടാവോ ആവോ..??”””
“”…പോയിനോക്ക്… എന്നിട്ടൊറങ്ങീലേൽ നീപോയി താരാട്ടുപാടി ഒറക്കിയേച്ചും വന്നാതി… ഞാമ്പോണു..!!”””_ എന്നെ രൂക്ഷമായൊന്നു നോക്കിക്കൊണ്ടവൾ തിരിഞ്ഞതും ഞാനും പിന്നാലേകൂടി…
“”…എന്തേ..?? ഇപ്പപ്പോണ്ടേ..?? പോടാ… അവളൊറങ്ങിക്കാണൂല… നീ ചെല്ല്… ചെന്നിട്ട് തല്ലുകിട്ടിയ കവിളിൽ തടവിക്കൊടുത്തിട്ട് അവിടത്തന്നെ കെടന്നോ..!!”””
അവൾ കലിപ്പിൽത്തന്നെ പറഞ്ഞൊന്നു നിർത്തിയതും ഞാനൊന്നു ചിരിച്ചു…
അപ്പോൾ കക്ഷി വീണ്ടും തുടർന്നു…
“”…അല്ലേലും സമയമിത്രയായ്ട്ടും ഒരുപോള കണ്ണടയ്ക്കാത്ത എന്നെയോർത്തല്ല… വേറെ വല്ലവളുമാരേമോർത്താ അവന് ദണ്ണം..!!”””_ അവൾ ഫ്ലാറ്റു തുറന്നകത്തേയ്ക്കു കയറുന്നതിനിടയിൽ പറഞ്ഞു…
“”…ആടീ… എനിയ്ക്കു പലരേമോർത്തു ദെണ്ണങ്കാണും… അതിനു നെനക്കെന്താ..??”””_ അവളെ ചൊടിപ്പിയ്ക്കാനായി പറഞ്ഞുകൊണ്ട് പിന്നാലേകേറിയതും അകത്തുനിന്നും അവളെന്നെ തള്ളിപ്പുറത്താക്കി…