അവരുടെ ഹെലോ കേട്ടു തിരിഞ്ഞുനോക്കിയ മീനാക്ഷി ചുമ്മാതൊന്നുകൂടി ഞെട്ടി…
“”…എന്നാലും ആണുങ്ങളു കമന്റടിച്ചിട്ടുണ്ട്… പക്ഷേ ഇതൊരു പെണ്ണ് ചെക്കനു വിളിച്ചുകാട്ടിക്കൊടുത്തോണ്ട് കമന്റടിച്ചു കേക്കണതാദ്യായ്ട്ടാ..!!”””_ കമന്റടിച്ചവൾടെ കൂട്ടുകാരി നൈസിനു മീനാക്ഷിയെ തളർത്തിയതും അവളെന്റെ പിന്നിലേയ്ക്കു മെല്ലെ താളം ചവിട്ടാൻതുടങ്ങി…
“”…നീയിതെങ്ങോട്ടൊളിയ്ക്കുന്നെ… നിന്നോടാപറേണേ..!!”””
ഞാനവളെ പിടിച്ചു മുന്നിലേയ്ക്കുതള്ളിയതും അവളെന്നെ ചെറഞ്ഞൊന്നുനോക്കി…
“”…എന്തായാലും നെങ്ങളു പൊളിയാട്ടോ… എങ്ങനെ ഫ്രണ്ട്സാണോ..??”””_ മീനാക്ഷിയുടെ ഭാവം കണ്ടിട്ടാവണം കമന്റടിയ്ക്കപ്പെട്ട പെണ്ണ് നൈസിനു വിഷയംമാറ്റി…
“”…ആം… ഫ്രണ്ടാ…. വയറു വെശക്കുന്നെന്നു പറഞ്ഞപ്പൊ ഫുഡ് മേടിച്ചുകൊടുക്കാൻ കൊണ്ടുവന്നതാ..!!”””_ മറുപടി പറഞ്ഞു തീർന്നതുമാത്രമേ എനിയ്‌ക്കോർമ്മയുള്ളൂ…
പുറംപൊളിയെയൊന്നു കിട്ടി…
കിട്ടിയടമൊന്നു തടവുമ്മുന്നേ ഡോറും വലിച്ചുതുറന്ന് അവളെന്നെ വണ്ടിയ്ക്കുള്ളിലേയ്ക്കു തള്ളി…
“”…ഇതെന്റെ കെട്ട്യോനാ… അവന്റടുക്കെ ഞാനിനീം കമന്റടിയ്ക്കും… അതൊന്നും കേക്കാമ്പറ്റൂലേൽ നീയൊക്കെ കൊണ്ടോയ് കേസുകൊട്… പോടീ..!!”””_ അവളുമാർക്കു നേരേയൊന്നു ചീറിയശേഷം വണ്ടിയുടെ മുന്നിലൂടെ ഡ്രൈവിങ്സീറ്റിലേയ്ക്കു വന്നുകയറിയ മീനാക്ഷിയേയും അവൾടെ ഡയലോഗ്കേട്ട് കിളിപോയിനിന്ന പെണ്പിള്ളേരെയും ഞാൻ തിരിച്ചുംമറിച്ചും നോക്കി…
അവളുമാരത്ഭുതത്തോടെയോ മറിച്ച് അതിശയത്തോടെയോ ഞങ്ങളെയുറ്റു നോക്കിനിന്നു…