“”…ഉവ്വ.! ഇരുന്നുംകെടന്നും തൂറിയ എന്നെക്കാളും ധാരണ നിനക്കാണല്ലോ… ഒന്നുപോടീ..!!”””_ പറയുന്നതിനൊപ്പം ഞാനമർത്തി ചിരിച്ചതും അവളെന്നെ തുറിച്ചുനോക്കി…
“”…പോടാ… എന്റെ അടുക്കളേന്നെറങ്ങി പോടാ… എനിയ്ക്കറിയാം എങ്ങനാ ഫുഡൊണ്ടാക്കേണ്ടേന്ന്… പൊക്കോ… എനിയ്ക്കാർടേം സഹായമ്മേണ്ട… മിണ്ടാണ്ടിരിയ്ക്കുന്തോറും തലേക്കേറിയാലൊണ്ടല്ലും..!!”””_ എന്റെ കളിയാക്കൽ സഹിയ്ക്കാമ്പറ്റാതെ കക്ഷി കലിപ്പുമോഡിലായി…
“”…വേണ്ട… ഇനീപ്പൊ ഇത്രേമായില്ലേ… ബാക്ക്യൂടി ഞാന്തന്നെ ചെയ്തോളാം… മിന്നൂസവിടെ അടങ്ങിയിരുന്നോട്ടാ..!!”””_ അവൾ കലിപ്പായിത്തുടങ്ങീതും ജാഡവിട്ടുകൊണ്ട് ഞാനവളുടെ തുടയിലൊന്നു നുള്ളി…
“”…സ്ഊ..!!”””_ ന്നും പറഞ്ഞ് എരിവുവലിച്ചയവൾ എന്റെ കൈതട്ടിമാറ്റി എന്നെയൊരു ചവിട്ട്…
ഞാനതിനൊന്നു തുറിച്ചുനോക്കിയതും അവളു നീങ്ങിയെന്റെ അടുത്തേയ്ക്കു വന്നു…
“”…കുട്ടൂസേ..??”””_ എന്നോടു ചൊതുങ്ങിയിരുന്നവൾ മെല്ലെവിളിച്ചതും എന്തായെന്ന മട്ടിൽ ഞാനവളെനോക്കി…
“”…ഐ ലവ്യൂ..!!”””_ ഏന്തിവലിഞ്ഞ എന്റെനെറ്റിത്തടത്തിൽ ചുംബിച്ചുകൊണ്ടവൾ പറഞ്ഞതും വായും തുറന്നുപിടിച്ചുകൊണ്ടു ഞാനവളെ നോക്കി…
“”…മ്മ്മ്..?? ഇന്നെന്തുപറ്റി മോള് കൊറച്ചു പൈങ്കിളിയാണല്ലോ..??”””
“”…പൈങ്കിളിയൊന്നുവല്ല… പക്ഷേ ആയാക്കൊള്ളാന്നൊണ്ട്..!!”””_ അവൾ കാലുകൾരണ്ടും എന്റെയിടുപ്പിലൂടെ പിന്നിലേയ്ക്കു കൊണ്ടോയി ലോക്ക് ചെയ്തുകൊണ്ടു പറഞ്ഞു…
“”…മ്മ്മ്..?? കാര്യോന്താ..??”””