“”…മിന്നൂസേ… ദേ…അവരൊക്കെ നിന്നെനോക്കിയാ ചിരിയ്ക്കുന്നേ… ഒരു ഹായ് പറ..!!”””_ തീയിലേയ്ക്കു കുറച്ചെണ്ണ പകർന്നുകൊണ്ടു ഞാൻപറഞ്ഞതും അവളുവീണ്ടുമെന്നോടെ ചൊതുങ്ങിക്കൊണ്ട് ചുറ്റുമൊക്കെ പാളിനോക്കി…
“”…ബില്ലു കൊടുത്തേച്ചും വരോ…?? ഞാമ്പോയ് വണ്ടീലിരുന്നോട്ടേ..??”””_ മുഖമുയർത്തി നോക്കിക്കൊണ്ടവൾ പതിഞ്ഞസ്വരത്തിൽ ചോദിച്ചതും ഞാൻ തലകുലുക്കി…
അതുകണ്ടതും പിന്നെ തിരിഞ്ഞുനോക്കാതെ പുറത്തേയ്‌ക്കൊരു നടത്തമായിരുന്നു…
ഞാൻ ബില്ലും പേ ചെയ്തു പുറത്തേയ്ക്കിറങ്ങുമ്പോഴും പലരുമെന്നെ നോക്കിയടക്കം പറയുന്നകണ്ടു…
ആസനത്തിലാലു കുരുത്താലതും തണലെന്നെണ്ണുന്ന നമുക്കെന്ത് മാനക്കേട്…
നേരേയിറങ്ങി കാറിനടുത്തേയ്ക്കു ചെല്ലുമ്പോൾ വിരലും കടിച്ചുകൊണ്ടെന്നെയും പ്രതീക്ഷിച്ച് കാറിൽ ചാരിനിൽപ്പുണ്ട് മീനാക്ഷി…
“”…എന്നാലുമത്രയ്ക്കും വേണ്ടായ്രുന്നു മിന്നൂസേ…. ഇപ്പോൾ ആളുകളൊക്കെ എന്തു കരുതിക്കാണോന്നറിയോ..?? നീ മറ്റെതാണെന്ന്..!!”””_ വീണ്ടുമവളെയൊന്നു മൂപ്പിയ്ക്കാനായി ഞാൻ പറഞ്ഞതുകേട്ട് അവളെന്നെനോക്കി…
ആൾക്കു കാര്യം മനസ്സിലായിട്ടില്ലെന്നു തോന്നുന്നു…
“”…മറ്റേതോ..?? എന്നുവെച്ചാ..??”””
“”…എന്നുവെച്ചാലതു തന്നെ… പെണ്ണുങ്ങളെ നോക്കി വെള്ളോറക്കീതല്ലേ… അപ്പൊ ലെസ് ആണെന്നേ കരുതൂ… പോരാത്തേനിമ്മാതിരി ഡ്രെസ്സും..!!”””
അതോടെ ഡോക്ടർടെ കിളിപോയി…
“”…ഹെലോ..!!”””_ അവളെന്നെനോക്കി എന്തുചെയ്യണോന്നറിയാത്ത ഭാവത്തിൽ നിൽക്കുമ്പോഴാണ് റെസ്റ്റോറെന്റിനകത്തുവെച്ച് അവളുകമന്റടിച്ച പെണ്ണും അവൾടെ കൂട്ടുകാരിയാണെന്നു തോന്നിയ്ക്കുന്ന വേറൊരുത്തിയും കൂടി ഞങ്ങൾ നിന്നിടത്തേയ്ക്കുവന്നത്…