“”…ഒന്നുമ്പറഞ്ഞില്ല… കോളെടുക്കുന്നേനും മുന്നേ കട്ടായി..!!”””_ അവളെയൊന്നു ചുഴിഞ്ഞു നോക്കിയശേഷം ആ ചോദ്യത്തിനു മറുപടിപറഞ്ഞതും അവളെന്റടുക്കെ വന്നു സ്ലാബിലേയ്ക്കു ചേർന്നുനിന്നു…
“”…മ്മ്മ്.! എന്നിട്ടു പിന്നെ വിളിച്ചില്ലാ..??”””
“”…വിളിച്ചപ്പോ ബിസി… ഇനിയിപ്പൊ അവനിങ്ങോട്ടു വിളിയ്ക്കട്ടേ..!!”””_ ഞാൻ മാവുമാറ്റിവെച്ച് സ്റ്റവിന്റെനേരേ തിരിഞ്ഞുകൊണ്ടാണ് മറുപടിപറഞ്ഞത്…
“”…കുട്ടൂസേ… വിചാരിച്ചപോലല്ലാട്ടോ… നെനക്കിപ്പൊ നല്ല മെച്ച്യൂരിറ്റി വന്നപോലെ… ഇപ്പഴ്ത്തെ നിന്റെ സംസാരോം പെരുമാറ്റോക്കെ കാണുമ്പോ വീട്ടിലെല്ലാരുമൊറപ്പായും ഞെട്ടും..!!”””_ എന്നെ കുറച്ചുനേരം നോക്കിനിന്നിട്ട് ഒരുപുഞ്ചിരിയോടെ മീനാക്ഷിപറഞ്ഞു…
“”…എന്നിട്ടു നീയിന്നല പറഞ്ഞല്ലോ എനിയ്‌ക്കൊരു മെച്ച്യൂരിറ്റീമില്ല… തോന്ന്യപോലാ നടക്കുന്നേന്ന്..!!”””
“”…അതോ… അതെപ്പോ… എനിയ്‌ക്കോർമയില്ലല്ലോ..!!”””_ അവൾ ചൂണ്ടുവിരൽ താടിയിലേയ്ക്കു ചേർത്തുപിടിച്ച് ആലോചിയ്ക്കുന്ന ഭാവത്തിൽ നിന്നു… (ആ നിൽപ്പാണ് കവർപിക്ക് ട്ടാ)
“”…ദേ… കൂടുതല് ഷോയിറക്കിയാ ഞാൻ മണ്ടതല്ലിപൊട്ടിയ്ക്കും… ഇന്നലെ നീ പറഞ്ഞയാ… എനിയ്ക്കു മെച്ച്യൂരിറ്റിയില്ലാന്ന്..!!”””
“”…ഇതിപ്പൊ തന്റെ പറച്ചിലുകേട്ടാ തോന്നോലോ മെച്ച്യൂരിറ്റിയൊണ്ടെന്നു പറഞ്ഞത് കുറ്റായ്പ്പോയെന്ന്..!!”””- അവളെന്റെ കിറിയ്ക്കിട്ടു കുത്തിക്കൊണ്ട് ചോദിച്ചതും ഞാനവൾടെ കൈ തട്ടിമാറ്റി…
“”…എടീ കോപ്പേ… നീ ശല്യഞ്ചെയ്യാണ്ടൊന്നു പോയ്‌ത്തരോ..?? എന്റെ കോൺസെൻട്രേഷമ്പോണു..!!”””