എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

“”…അതേ… മതിയൊലിപ്പിച്ചത്, അവളങ്ങലിഞ്ഞു പോവും..!!”””_ പറഞ്ഞതുമെന്നെയും
തള്ളിക്കൊണ്ടവൾ വണ്ടിയുടടുത്തേയ്ക്കു നടന്നു…

എന്നാൽ വണ്ടിയിലേയ്ക്കു കയറാനൊരുങ്ങീതും,

“”…സാറൊന്നു നിന്നേ… ഒന്നു നോക്കട്ടേ..!!”””_ ന്നും പറഞ്ഞവൾ എന്നെ പിടിച്ചുനിർത്തുകയായിരുന്നു…

കാര്യമറിയാതെ ഞാനാ മുഖത്തേയ്ക്കു നോക്കീതും, അവളെന്റെ മുഖം മൊത്തത്തിലൊന്നു പരിശോധിച്ചു…

“”…എവിടെ..??”””

“”…എന്ത്..??”””

“”…അല്ല… അവളുപറയുന്ന കേട്ടല്ലോ ക്യൂട്ടാന്ന്… എന്നിട്ടാ ക്യൂട്ടെവിടെ..??
ഞാങ്കണ്ടില്ലെല്ലോ..??”””_ അവളെന്നെ കളിയാക്കുമ്പോലെ പറഞ്ഞ് തിരിച്ചും മറിച്ചുമൊക്കെ നോക്കിയതും ഞാനവളെ തള്ളിമാറ്റി വണ്ടിയിലേയ്ക്കു കയറി…

“”…അതുപോട്ടേ… നീയവളുമാരോട് പറയുന്ന കേട്ടല്ലോ ലീവാന്നൊക്കെ..?? എന്തോപറ്റി..?? വല്ല സസ്പെൻഷനാണം തന്നോടീ..?? അപ്പഴേ ഞാമ്പറഞ്ഞതാ, ഓപ്പറേഷൻ തീയറ്ററിലൊന്നും കേറിയിരുന്നൊറങ്ങരുതെന്ന്… ഇനീപ്പൊ അനുഭവിച്ചോ..!!”””_ വണ്ടി സ്റ്റാൻഡിൽനിന്നും എടുക്കുന്നതിനിടയിൽ ഞാനിരുന്ന് തെറിച്ചു…

അതിനവളെന്നെ തുറിച്ചുനോക്കിയിട്ട്;

“”…സസ്പെന്റ്ചെയ്തത് നിന്റെ മറ്റവളെയാടാ… ഇനിയനുഭവിച്ചോന്നല്ലേ..??കാണിച്ചുതരാം… അതിനുമിതിനും കാശുവേണോന്നുംപറഞ്ഞ് നീയിങ്ങുവാ… ദുഷ്ടൻ..!!”””_ പറയുന്നതിനൊപ്പം ബുള്ളറ്റിലിരുന്ന എന്നെപ്പിടിച്ചൊരു തള്ളുകൂടിതന്നിട്ട് അവളുനടക്കാനായി തുടങ്ങി…

“”…വരുവാണേ വണ്ടീക്കൊണ്ടോവാം… അല്ലേ നടന്നുവരേണ്ടിവരും… പിന്നെ കാലുതിരുമ്മിത്തരാൻ വിളിച്ചാലെന്റെ തനിക്കൊണം കാണേണ്ടിയുംവരും..!!”””_ ഞാൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞതും ഒന്നാലോചിച്ചശേഷം കക്ഷി ചാടിവണ്ടീക്കേറി…

Leave a Reply

Your email address will not be published. Required fields are marked *