“”…വേണ്ട..!!”””_ എന്റെ ചോദ്യത്തിനുള്ള മറുപടിയവൾ ഒറ്റവാക്കിലൊതുക്കി…
“”…വേണ്ടാന്നോ…?? എന്നു പറഞ്ഞാലെങ്ങനെ ശെരിയാവും..?? എനിയ്ക്കിപ്പൊ സിനിമയ്ക്കുപോണം….!!”””- ഉള്ളിൽ ചിരിയമർത്തിക്കൊണ്ട് കുട്ടികളെപ്പോലെ ഞാൻ വാശിപിടിച്ചതും ഇതിൽപ്പരമില്ലാത്ത കലിപ്പിലവളെന്നെ നോക്കി…
“”…ഞാമ്പറഞ്ഞല്ലോ ഇന്നുപോണ്ടാന്ന്…. ഇന്നലൊറങ്ങാത്തേല്ലേ… അതോണ്ട് പോയ്ക്കെടന്നൊറങ്ങാന്നോക്ക്..!!”””
“”…പിന്നേ നട്ടുച്ചയ്ക്കാണല്ലോ ഒറങ്ങാമ്പോണേ… എന്തായാലും ഞാൻ സിനിമയ്ക്കു പോവാ…. നെനക്കുവേണേ വരാം… ഇല്ലേ കെടന്നൊറങ്ങാം..!!”””_ ഞാമ്പറഞ്ഞുകൊണ്ടു റൂമിലേയ്ക്കു നടക്കാനൊരുങ്ങി…
“”…ഇല്ല.! നീയെങ്ങോട്ടും പോവൂല… ഞാമ്പറേണ കേട്ടാമതി… മര്യാദയ്ക്ക് അടങ്ങിയൊതുങ്ങിയൊരു മൂലയ്ക്കു പോയ്ക്കെടന്നോ..!!”””
“”…ഇതെന്തൊരു കഷ്ടാന്ന് നോക്കണേ…. അവൾക്കെവിടേലുമ്പോണേല് ഞാങ്കൂടെച്ചെല്ലണം… അല്ലേലെന്നേം പൊക്കിക്കൊണ്ടോവും… ഇനി എനിയ്ക്കെവിടേലുമ്പോണേലോ… അവളൊട്ടു കൂടവരത്തൂല്ലാ… എന്നെയൊട്ടു വിടത്തൂല്ല… ഇതെന്താ പട്ടാളച്ചിട്ടയോ… എല്ലാമിങ്ങോട്ടു പറേണകേട്ടാ മതിയെങ്കിൽ റേഡിയോമേടിച്ചു വെച്ചാപ്പോരേ…??”””_ അവളോടു കലിപ്പുമോഡിൽ പറഞ്ഞുകൊണ്ട് ഞാനടുത്തുള്ള കസേരയിലിരുന്നതും, അവള് ഇടതുകൈകൊണ്ട് ഗ്ലാസ്സെടുത്തെന്റെനേരേ എറിഞ്ഞുകൊണ്ടു ചീറി…
“”…എന്നാപോ… എവിടേലുമ്പോ… ഞാമ്പറേണ കേക്കാമ്പറ്റൂലേല് എങ്ങോട്ടുവേണേ പോ… എനിയ്ക്കെന്താ..!!”””_ ചീറികഴിഞ്ഞവള് കസേരയിൽനിന്നും എഴുന്നേറ്റതും ഞാനവളെ വീണ്ടുമവിടത്തന്നെ പിടിച്ചിരുത്തി…