എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

“”…നാണോണ്ടോടീ പോത്തേ… ഇങ്ങനെ കുണ്ടീം തള്ളിപ്പിടിച്ച് കെടന്നൊറങ്ങാൻ..??”””_ ചോദിച്ചുകൊണ്ട് കോഫി അവൾക്കുനേരേ നീട്ടുമ്പോഴും വെളിവുവരാഞ്ഞ മീനാക്ഷി ചുറ്റുമൊക്കെ നോക്കുകയായിരുന്നു…

“”….എടീ പുല്ലേ… നീയിതു പിടിയ്ക്കുന്നുണ്ടോ അതോ ഞാനെങ്ങോട്ടേലുമെടുത്തു കളയണോ..??”””_ കുറച്ചുനേരം നീട്ടിയശേഷവും വാങ്ങാൻ കൂട്ടാക്കാതിരുന്നപ്പോൾ കലിപ്പായിക്കൊണ്ടു ഞാൻചോദിച്ചു…

പെട്ടെന്ന് കയ്യിൽനിന്നതു ചാടിവാങ്ങിയിട്ട് എന്റെ മുഖത്തുനോക്കിയവൾ ചിരിയ്ക്കുമ്പോഴും മുഖത്ത് ഉറക്കം തെളിഞ്ഞിട്ടില്ലായിരുന്നു…

“”…നീയിന്നു പോണുണ്ടോ..??”””_ ബെഡിൽ അവൾടടുത്തായിരുന്ന് കോഫിയൂതി കുടിയ്ക്കുന്നതിനിടയിൽ ഞാൻചോദിച്ചു…

“”…ങ്ഹൂം.! ലീവ്..!!”””

“”…എന്തോ മൂഞ്ചാൻ..?? കള്ളോടിച്ചു കെടക്കാണ്ട് പണിയ്ക്കുപോടീ..!!”””

“”…കുട്ടൂസേ… ദേ വെറുതെ തെറിപറഞ്ഞാലെന്റെ സ്വഭാവമ്മാറൂട്ടോ… ഞാനിന്നലേ പറഞ്ഞേലേ ഇന്നു ലീവാന്ന്… പിന്നെന്താ..??”””

“”…അതു വീട്ടിപ്പോവാനല്ലേ… ഇന്നിപ്പോ പോണില്ലല്ലോ… പിന്നെന്തോത്തിനാ ഇവടെ കെട്ടികെടക്കുന്നേന്നാ ചോയ്ച്ചേ..!!”””

“”…ഇന്നു ലീവാന്നു മനസ്സിലൊറപ്പിച്ചോയി… ഇനി പോവാമ്മയ്യ… നമുക്കിന്നിവടങ്ങുകൂടീട്ട് നാളെ വീട്ടിപ്പോവാം..!!”””_ അവൾ കുടിച്ചുകഴിഞ്ഞ കോഫിക്കപ്പ് എന്റെനേരേ നീട്ടിക്കൊണ്ടു പറഞ്ഞു…

“”…അല്ല… എന്തോത്തിനാ വെറുതേയൊരു ദെവസമ്പാഴിക്കളയുന്നേന്നു കരുതി ചോയ്ച്ചതാ..!!”””_ കപ്പുമേടിച്ച് ടീപ്പോയ്ക്കു പുറത്തുവെച്ചുകൊണ്ടു ഞാൻ മറുപടിയുംപറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *