എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

“”…അതിനു ഞാനങ്ങനൊന്നുമ്പറഞ്ഞില്ലല്ലോ…!!”””_ അവളെന്നെനോക്കി ചുണ്ടുകടിച്ചു ചിരിയടക്കിക്കൊണ്ടു പറഞ്ഞു…

“”…അപ്പൊ ഞാങ്കാട്ട്യ ഡ്രെസ്സല്ലേടുത്തേ..??”””

“”…അല്ല..!!”””

“”…എന്നാലെനിയ്ക്കു ചോറുവേണ്ട..!!”””_ ഞാൻ കലിപ്പോടെപറഞ്ഞു ചാടിയെഴുന്നേറ്റതും മീനാക്ഷി ഇടതുകൈകൊണ്ട് പെപ്പർ ഹോൾഡെറുത്തു…

“”…പോവുവാണേ സത്യായ്ട്ടും ഞാനെറീം… മര്യാദയ്ക്കു വന്നിവടിരുന്നോ..!!”””_ പൂരക്കലിപ്പിലവളു പറഞ്ഞതും എന്റെ ഗ്യാസ്സുപോയി…

ഇനീം നല്ലകുട്ടിയായില്ലേല് ചിലപ്പൊയിവള് നാട്ടുകാർടെ മുന്നിലിട്ടെന്നെ ഞോണ്ടും…

പറഞ്ഞശേഷം പെപ്പെർഹോൾഡർ ടേബിളിലേയ്ക്കടിച്ചു വെച്ചതുമൊരു കിടുവലോടെ ഞാനവൾക്കെതിരേയിരുന്നു….

അപ്പോഴേയ്ക്കും ഫുഡെത്തിയിരുന്നു…

“”…മ്മ്മ്..?? എന്തോപറ്റി കഴിയ്ക്കണില്ലേ..??”””_ ആദ്യയുരുള കൈയിലെടുത്തുകൊണ്ടവൾ ചോറിലേയ്ക്കു കണ്ണും നട്ടിരുന്നയെന്നോടു ചോദിച്ചു…

“”…മ്മ്മ്… കഴിച്ചേക്കാം… എല്ലാം നെങ്ങടെക്കിഷ്ടോല്ലേ… നമ്മളെന്നും ബാക്കിയൊള്ളോരു പറേണ കേക്കാമ്മാത്രമ്പോന്ന പാവ..!!”””

“”…മ്മ്മ്…. അങ്ങനേങ്കി അങ്ങനെ… എന്റെ ചെക്കങ്കൊറച്ചൊക്കെ എന്നേം
അനുസരിയ്ക്കണോന്നൊരാഗ്രഹം എനിയ്ക്കുമൊണ്ടാർന്നു… ഞാനന്നേ പറഞ്ഞേണല്ലോ…. അപ്പോളെല്ലാം തലയാട്ടി സമ്മതിച്ചേച്ചുമിപ്പൊ പറ്റുകേലാന്നാണേ പൊക്കോ… എങ്ങാട്ടാന്നുവെച്ചാ പൊയ്ക്കോ… പാവയാന്നുപോലും…!!”””_ അവൾ കലിതുള്ളി വിറയ്ക്കുമ്പോഴും കണ്ണിൽനിന്നുമവളറിയാതെ രണ്ടുതുള്ളി കണ്ണുനീരുപൊഴിഞ്ഞു…

“”…ഞാനങ്ങനല്ല പറഞ്ഞേ… എപ്പഴും നീ പറയുന്ന കേക്കുമ്പോ ഞാവ്വെറുമൊരു കളിപ്പാവയായി പോകുന്നുണ്ടോന്നൊരു തോന്നൽ… അതുകൊണ്ടു പറഞ്ഞതാ..!!”””

Leave a Reply

Your email address will not be published. Required fields are marked *