എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

അവൾടെ സാമീപ്യംപോലുമെന്നിൽ
വല്ലാത്തൊരസ്വസ്തതയുണ്ടാക്കിയപ്പോൾ ഞാൻ പുറത്തേയ്ക്കുനോക്കി
വീർപ്പുമുട്ടലടക്കി…

ഇടയ്ക്കിടെയവളു മൂക്കുപിഴിയുന്നതും കണ്ണുതുടയ്ക്കുന്നതുമൊക്കെ ഇടംകണ്ണാൽ കാണുന്നുണ്ടായ്രുന്നെങ്കിലും വണ്ടിയിൽമുഴുവനായും
നിശബ്ദത കളിയാടി…

വീട്ടിനുമുന്നിൽ വണ്ടിവന്നുനിന്നതും നമുക്കുംമുന്നേ അവിടെന്നുപോന്ന അമ്മയും
ചെറിയമ്മയും അമ്മായിയും കീത്തുമൊക്കെകൂടി ഞങ്ങളെ പ്രതീക്ഷിച്ചു വീട്ടുപടിയ്ക്കൽ
നിൽപ്പുണ്ടായ്രുന്നു…

ഞങ്ങൾ വണ്ടിയിൽ നിന്നുമിറങ്ങിയപാടെ നിലവിളക്കുമായി അമ്മയും താലവുമായി ചെറിയമ്മയും
പടിയ്ക്കലേയ്ക്കിറങ്ങി…

കീർത്തുവാകട്ടെ കുഷ്ഠരോഗികൾ വീട്ടിലേയ്ക്കു കയറിവരുന്നഭാവത്തിൽ ഞങ്ങളെ അറപ്പോടെ നോക്കിനിന്നു…

മീനാക്ഷിയാണെങ്കിലൊരു
ഭാവവ്യത്യാസവുമില്ലാതെ അതുംമേടിച്ചകത്തേയ്ക്കു കയറിയതും എന്റടുക്കൽനിന്ന ശ്രീ എന്നെമെല്ലെ തോണ്ടിചോദിച്ചു;

“”…വളയിട്ടില്ലല്ലോടാ..??”””

“”…ഞാനൊരു വളിയിട്ടാ മതിയാവോ..??”””_ കലിപ്പടക്കിക്കൊണ്ടുള്ളയെന്റെ ചോദ്യംകേട്ടതുമവന്റെ മുഖംചുളിഞ്ഞു…

പിന്നെ നേരേയെന്റെ റൂമിലേയ്ക്കുചെന്നു ഡ്രെസ്സുംമാറി പുറത്തേയ്ക്കുവന്നപ്പോൾ ഒരുകാര്യം പറയാമെന്നുമ്പറഞ്ഞാ നാറിയുംകൂടെക്കൂടി…

ഇനിയവന്റെ ന്യായീകരണമെന്താന്നറിയാമല്ലോന്നു കരുതി ആ നട്ടുച്ചവെയിലത്തു
ഞാനവനേംകൊണ്ടു ഗ്രൗണ്ടിൽചെന്നിരുന്നു…

“”…എടാ… നീയിത്രയ്ക്കുമ്മേണ്ടി ടെൻഷനടിയ്ക്കാനെന്തിരിയ്ക്കുന്നു..?? ഇതൊക്കെ ചീളുകേസല്ലേ… വിട്ടുകള..!!”””_ എന്തുചെയ്യണമെന്നറിയാതെ വരമ്പത്തിരുന്നു നഖംകടിച്ചയെന്നോട് ഒന്നും സംഭവിയ്ക്കാത്തമട്ടിലവൻ പറഞ്ഞതുമെനിയ്ക്കങ്ങോട്ടു
വിറഞ്ഞുകേറി;

Leave a Reply

Your email address will not be published. Required fields are marked *