“”…എനിയ്ക്കു വെശക്കുന്നില്ല…
അതോണ്ടു വണ്ടി നിർത്താനുമ്പോണില്ല..!!”””
“”…ഇതെന്റ വണ്ടിയാ… അപ്പൊ ഞാമ്പറേണെടത്തു നിർത്തണം..!!”””_ അവൾവീണ്ടും സീറ്റിലേയ്ക്കു ചമ്രമ്പടഞ്ഞുകൊണ്ടു പറഞ്ഞു…
“”…ഓ.! അങ്ങനെ… എങ്കിലേ കഴിഞ്ഞ പ്രാവശ്യമേ ഞാനാ രണ്ടായിരം രൂപയ്ക്കിതേ പെട്രോളടിച്ചേ…. അതും ഞാങ്കഷ്ടപ്പെട്ടു കളിച്ചൊണ്ടാക്കിയ പൈസയ്ക്ക്… അതുകൊണ്ടു ഞാനടിച്ച പെട്രോളു കഴിയുമ്മരെയീ വണ്ടി ഞാങ്കരുതുന്നവിടേ നിയ്ക്കൂ… ഇനിയാർക്കേലും മുന്നേയെറങ്ങണോങ്കി തൊറന്നു ചാടിയ്‌ക്കോണം..!!”””_ ഞാനവളെ നോക്കാതെ ഗൗരവത്തിൽ പറഞ്ഞതും കക്ഷിയെന്നെ ചുഴിഞ്ഞുനോക്കി…
“”….മ്മ്മ്… എന്തേലുങ്കാട്ട്.! ഞാവ്വെശന്നു ചത്താലാർക്കെന്താ..??”””
“”…അതിനൊരു നേരങ്കഴിച്ചില്ലെന്നു കരുതിയാരും ചത്തൊന്നുമ്പോവൂല..!!”””_ കൊതികുത്തിയിരുന്ന അവൾടെ ചേഷ്ടകണ്ടു ചിരിപൊട്ടിയ ഞാനതുപുറമേ കാണിയ്ക്കാതെ പറഞ്ഞതും മീനാക്ഷിയെന്നെയും ലെയ്സിനേയും മാറിമാറി നോക്കി….
“”…ഉവ്വ.! ഇനിയതേക്കേറി പിടി… വാ…. അവടൊരു റെസ്റ്റോറന്റുണ്ട്… അവടെക്കേറാം..!!”””_ പറഞ്ഞും കൊണ്ടു പത്തുമിനിറ്റുകൂടി വണ്ടി മുന്നോട്ടുനീക്കിയതുമാ റെസ്റ്റോറന്റിനു മുന്നിലെത്തി…
“”…വാ… വന്നാ വല്ലോം വാങ്ങിത്തരാം..!!”””_ വണ്ടിനിർത്തി പുറത്തിറങ്ങുമ്പോൾ ഒരു മൈൻഡുമില്ലാതിരുന്ന ഡോക്ടറോടു ഞാൻ പറഞ്ഞെങ്കിലും വാശി പിടിച്ചുകൊണ്ടവൾ പുറത്തേയ്ക്കു തന്നെ നോക്കിയിരുന്നു…
“”…എന്നാ തിന്നണ്ട… ഇവടിരുന്നോ… ഞാമ്പോവുവാ… എനിയ്ക്കു നല്ല വെശപ്പൊണ്ട്…!!”””_ ഞാൻ റെസ്റ്റോറെന്റിന്റെ എൻട്രൻസിലേയ്ക്കു കേറിക്കൊണ്ടു പറഞ്ഞപ്പോഴും അവിടൊരനക്കോമില്ല…