എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

“”…ഈ ഉറങ്ങിക്കിടക്കുമ്പോൾ നുള്ളിയുണത്തുന്ന സുഖമെന്താണെന്ന് ഞാൻമാത്രമറിഞ്ഞാൽ മതിയോ..?? എന്റെ കുട്ടൂസ്സാറിനുമറിയാണ്ടായോ..??”””_ അവളുവീണ്ടും വാപൊത്തിനിന്ന് പൊട്ടിച്ചിരിച്ചു…

“”…ഹൊ.! ഒന്നങ്ങട് പകരംവീട്ടിയപ്പോളെന്താ സുഖം..!!”””_ കൂട്ടത്തിലവളൊന്നു പിറുപിറുക്കുവേം ചെയ്തു…

ശേഷം,

“”…എന്നാലുമെന്തൊരൊറക്കാടാ പട്ടീ..??
വല്ലവളുമാരും എടുത്തോണ്ടു പോയാപ്പോലും നീയറിയൂലല്ലോ..!!”””_ അവള് താടിയ്ക്കു കൈകൊടുത്തു…

“”…അങ്ങനെടുത്തിട്ടു പോയാൽ ഞാൻ കൂടെയങ്ങുപോവും..!!”””_ ഞാൻ കെറുവോടെപറഞ്ഞു…

“”…അയ്യടാ.! കൊണ്ടോവാൻ പറ്റിയൊരുസാധനം… ഇനി കൊണ്ടോയാത്തന്നെ പിറ്റേന്നു തിരിച്ചോണ്ടോന്ന് ഇവടെത്തന്നെ വെയ്ക്കും… അത്ര നല്ല സ്വഭാവമാണല്ലോ..!!”””_ അവള് വീണ്ടുമമർത്തി ചിരിച്ചു…

“”…ആം.! സ്വഭാവംകൊറച്ചു മോശമാ… സയിയ്ക്കാമ്പറ്റൂലേ പൊക്കോ..!!”””

“”…ശെരിയാ..! സ്വഭാവംകൊറച്ചു മോശവാ… എന്നുകരുതി സയ്ക്കാമ്പറ്റൂലാന്നു ഞാമ്പറഞ്ഞോ..??”””_ ഒരു കള്ളച്ചിരിയോടെ ചോദിച്ചശേഷം,

“”…ദേ… ചിറീല് ചാളുവായൊക്കെ ഇരിയ്ക്കണു..!!”””_ എന്നുപറഞ്ഞ് കൈകൊണ്ടവളെന്റെ മുഖമൊക്കെയൊന്നു തുടച്ചു…

“”…വാ… വീട്ടിപ്പോവാം… നാളെരാവിലെ പ്രാക്ടീസുള്ളതല്ലേ..??”””_ പറഞ്ഞശേഷം അവളെന്റെ കൈപിടിച്ചു പുറത്തേയ്ക്കുനടന്നു…

നടക്കുമ്പോഴും ഞാനവളെത്തന്നെ നോക്കുവായ്രുന്നു…

“”…നീയെന്തോത്തിനാ തുറിച്ചുനോക്കണേ..?? ഒറക്കങ്കളഞ്ഞേനാണോ..?? നാണോല്ലല്ലോ
വായിക്കൂടി ഈറേമൊലിപ്പിച്ചു കെടന്നൊറങ്ങാൻ… ആരേലുങ്കണ്ടാലേ മാനക്കേടെനിയ്ക്കാ..!!”””_ അവളു കപടദേഷ്യംനടിച്ചതും ഞാനവൾടെ കൈതട്ടിമാറ്റി…

Leave a Reply

Your email address will not be published. Required fields are marked *