എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Posted by

“”…ഇന്നലത്തെയാ ദേഷ്യത്തിനു വാവയ്ക്കു വേണ്ടീട്ടൊന്നുമ്മേടിച്ചില്ല… അപ്പൊ ഇന്നതൂടി മേടിച്ചേച്ചുമ്പോവാം…!!”””_ അവൾ ലെയ്സിന്റെപാക്കറ്റ് സീറ്റിൽ കുത്തനേ ചാരി നിർത്തിക്കൊണ്ട് പുറത്തേയ്ക്കിറങ്ങി…

ഇറങ്ങിയപാടെ ചുറ്റുമൊന്നു കണ്ണോടിച്ചശേഷം ജീൻസു പിടിച്ചു മുകളിലേയ്ക്കിട്ടു….

പിന്നെ വണ്ടിയുടെ ഗ്ലാസ്സിൽനോക്കി സ്വയമൊന്നു വിശകലനംകൂടി ചെയ്തിട്ടെന്നെ നോക്കി…

“”…മിന്നൂസേ…??”””- ടെക്സ്റ്റെയിലിലേയ്ക്കു നടക്കുന്നേരം ഞാനവളെ മെല്ലെവിളിച്ചു…

“”….മ്മ്മ്…??”””

‘”…നീയകത്ത് ഷിമ്മിയിട്ടിട്ടുണ്ടോ…??”””

“”…മ്ച്ചും… ന്തേ…??”””_ അവളില്ലെന്നു ചുമൽകൂച്ചി പറഞ്ഞശേഷം ചോദിച്ചു…

“”…എങ്കില് കൈപൊക്കുമ്പൊന്നു സൂക്ഷിച്ചോ… വയറും വടയുമൊക്കെ നാട്ടാരു കാണും..!!”””_ ഞാനാക്കി പറഞ്ഞു ചിരിച്ചതും അവളു ജാക്കറ്റു കൂട്ടിപ്പിടിച്ചു….

“”…പോടാ തെണ്ടീ… അങ്ങനൊന്നുങ്കാണൂല….!!”””- അവൾ ശബ്ദകുറച്ചു പറഞ്ഞുകൊണ്ടെന്നെ നുള്ളി…

പിന്നെ ഷോപ്പിനുള്ളിലേയ്ക്കെന്റെ കയ്യുംപിടിച്ചു നടന്നു…

“”…അതേ… ഈ ഒരുവയസ്സൊക്കെയുള്ള കുഞ്ഞിനിടാമ്പറ്റിയ ഡ്രെസ്സുണ്ടോ..??”””_ ചെന്നുകേറിയപാടെ അടുത്തുകണ്ട സെയിൽസ്ഗേൾ പെൺകുട്ടിയോടു ഞാൻചോദിച്ചതും അവളെന്നെ ചുമ്മാതൊന്നുനോക്കി…

“”….ബേബി സെക്ഷനെവിടെയാ…??”””_ അവളെന്നെ നോക്കി നിൽക്കുന്ന കണ്ടതും മീനാക്ഷി പെട്ടന്നിയിടയ്ക്കു കേറി…

“”…സെക്കന്റ് ഫ്ലോറിലാ മാഡം..!!”””_ അവൾ മറുപടിപറഞ്ഞതും
മീനാക്ഷി എന്നെയും പിടിച്ചുവലിച്ചുകൊണ്ടു ലിഫ്റ്റിനടുത്തേയ്ക്കു നടന്നു…

Leave a Reply

Your email address will not be published. Required fields are marked *