“രാജശേഖരൻ സർ , ഭാര്യ രേവതി കൊച്ചമ്മ, അവരുടെ ഒരേയൊരു മകളാണ് സുഭദ്ര…. എന്തൊരു നല്ല കോച്ചായിരുന്നു…. നൃത്തം ജീവനായി കൊണ്ടുനടന്നതാ പാവം, അതിങ്ങനെ ആയി…. പിന്നുള്ളത് രാജശേഖരൻ സാറിന്റെ അനിയൻ ചന്ദ്രശേഖരൻ സാറ്… ഭാര്യ രുക്മിണി… അവർക്ക് രണ്ട് പിള്ളേരാ…..ഇളയത് മനുകുട്ടൻ, എല്ലാരും അങ്ങനെയാ വിളിക്കാറ്, ശരിക്കും ഉള്ള മാനവ്….. ഇപ്പൊ പന്ത്രണ്ടാം കഴിഞ്ഞ് നിക്കുവാ…. മൂത്തത് യക്ഷമി…..”
“യക്ഷമിയോ…..”
അവളുടെ പേര് കേട്ട് അഗ്നി ഞെട്ടി… ഇതെന്തൊരു പേര്…..
“ആഹ്….ശേഖരൻ സാറിനും ദേവികയമ്മക്കും ഒരു മോള് കൂടെ ഉണ്ടായിരുന്നു… ചെറുപ്പത്തിലേ മരിച്ചുപോയി, ആ കുട്ടിയുടെ പേരായിരുന്നു യക്ഷമി, അവളെ ചന്ദ്രശേഖരൻ സാറിന് വല്യ കാര്യമായിരുന്നേ…..സർ ന് മോൾ ഉണ്ടായപ്പോ അനിയത്തിയുടെ പേര് തന്നെ മോൾക്കും ഇട്ടു…..”
സെക്യൂരിറ്റി പറഞ്ഞതും അഗ്നി അറിയാതെ ചിരിച്ചു
“ദേവഗിരി തറവാട്ടിലെ യക്ഷമിദേവി…. കൊള്ളാം…. ശേഖരനും ദേവകിയമ്മയും ഒന്നും ജീവനോടെ ഇല്ലേ ഇപ്പൊ….”
“അയ്യോ… അമ്മ ഇപ്പോഴും ഉണ്ട് … സാറ് മരിച്ചിട്ട് കുറെ ആയി….”
“മ്മ്ഹ്….”
മറുപടിയായി അവനൊന്ന് മൂളി… ഇരുവരും നടന്ന് തറവാടിന്റെ മുന്നിൽ എത്തിയിരുന്നു….രണ്ടുവശത്തും ചാരുപടികളോടെയുള്ള പൂമുഖം കണ്ട് അഗ്നിയുടെ കണ്ണുകൾ വിടർന്നു…..ഉമ്മറത്തെ മേൽക്കൂരയെ താങ്ങി നിർത്തുന്ന തേക്കിൽ നിർമിച്ച കനത്തമരത്തൂണുകൾക്ക് താഴെ കരിങ്കൽ പീഠങ്ങൾ….മേൽക്കൂരയുടെ ഉത്തരത്തിൽ നിന്നും ഉമ്മറ വാതിലിന് മുന്നിലായി തൂങ്ങി കിടക്കുന്ന ഒരു തൂക്ക് വിളക്ക്….നിലത്തു നിന്നും ഏഴടിപൊക്കത്തിൽ ഉയർന്നു തൂങ്ങി കിടക്കുന്ന പിച്ചളയിൽ തീർത്ത ആ ഗജലക്ഷ്മി വിളക്കിൽ അപ്പോഴും ഒരു തിരി കത്തി നിന്നിരുന്നു…… സമൂഹത്തിൽ ഉന്നതരെങ്കിലും തികച്ചും പഴമ നിലനിർത്തിപോകുന്ന തറവാട്