സോഫയിൽ കിടന്ന് മയക്കംപിടിച്ചിരുന്ന അഗ്നി യക്ഷമിയുടെ കൊലുസിന്റെ കിലുക്കം കേട്ട് കണ്ണുതുറന്ന് എഴുന്നേറ്റു…
“മയങ്ങണമെങ്കിൽ തത്കാലത്തേക്ക് മുറി കാണിച്ചു തരാം…. പിന്നീട് ഇഷ്ടമുള്ള മുറിയിലേക്ക് മാറിയാമതി….”യക്ഷമി പറഞ്ഞു
“വേണ്ട ദേവ്യെ….അച്ഛനും വല്യച്ഛനും ഒക്കെ വന്നിട്ടാവാം കയറി പാർക്കുന്നത്…..”അഗ്നി പുഞ്ചിരിയോടെ പറഞ്ഞു…
“ഉം…എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാമതി ഞാൻ അടുക്കളയിൽ ഉണ്ടാകും….. ഇച്ചിരി പണിയുണ്ട്…..”
“ഒന്ന് നിക്ക്യ….”
അഗ്നി വിളിച്ചതും അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങിയ യക്ഷമി തിരിഞ്ഞു
“എന്തേ….”
“സുഭദ്രക്ക് എന്താ പറ്റിയെ?….”അഗ്നി ചോദിച്ചു
“വല്യച്ഛനും അച്ഛനും ഒന്നും പറഞ്ഞില്ലേ….”
“മനയിൽ വന്നപ്പോ എന്തൊക്കെയോ പറഞ്ഞിരുന്നു…. ഞാനൊന്നും ശ്രദ്ധിച്ചില്ല്യ….. എന്തോ അപകടം പറ്റിയതാണെന്ന് പറഞ്ഞത് ഓർമ്മയുണ്ട്…..”
“കോളേജിൽ പോകുന്ന വഴിക്ക് ചേച്ചി ഓടിച്ചിരുന്ന ആക്റ്റീവയിൽ ഒരു കാർ വന്നിടിച്ചതാ…..ഒത്തിരി പരിക്ക് പറ്റിയിരുന്നു….കഴുത്തിന്റെ പുറകിലും നടുവിലും ഒടിവ് ഉണ്ടായിരുന്നു…..Spinal cord ഇൽ ഉണ്ടായ injury ആണ് paralyzed ആവാൻ കാരണം…..”
“ഓഹ്…..”
മറ്റ് ചോദ്യങ്ങളൊന്നും ഇല്ലാതെ നിസാരഭാവത്തോടെ അഗ്നി സോഫയിലേക്ക് ചരിഞ്ഞു കണ്ണുകൾ അടച്ചു…. യക്ഷമി അല്പനേരം അവനെ നോക്കി നിന്നു പിന്നെ അടുക്കളയിലേക്ക് നടന്നു…..
.
.
.
.
സമയം ഏകദേശം പതിനൊന്നര കഴിഞ്ഞതും ദേവഗിരിയുടെ ഗേറ്റിന് മുന്നിൽ ഒരു വിലകൂടിയ കാറ് വന്നുനിന്നു……. സെക്യൂരിറ്റി ഓടിവന്ന് ഗേറ്റ് തുറന്നു… വാഹനം വിശാലമായ മുറ്റത്തേക്ക് കയറി പോർച്ചിൽ പാർക്ക് ചെയ്തു….വണ്ടി നിന്നയുടനെ ഡ്രൈവിംഗ് സീറ്റില്ലെന്ന് ചന്ദ്രശേഖരനും, കോ ഡ്രൈവർ സീറ്റിൽ നിന്നും രാജശേഖരനും തിടുക്കപെട്ട് ഇറങ്ങി…..പിന്നിലെ ഡോർ തുറന്ന് രുക്മിണിയും രേവതിയും, ദേവകിയമ്മയും യക്ഷമിയുടെ അനിയൻ മാനവും പുറത്തേക്ക് ഇറങ്ങി…..