അദ്വൈതം [Parvathi]

Posted by

“കഴിഞ്ഞോ കഥകളി…..”

“ഭയങ്കര വെയ്റ്റ്…..”
യക്ഷമി ചുണ്ട് പിളർത്തി….. അഗ്നി പുഞ്ചിരിയോടെ മുന്നോട്ട് വന്ന് വലതുകൈ ഉയർത്തി അവളുടെ നെറ്റിയിലും മുഖത്തും പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചു….. അയാളുടെ പരുക്കൻ കൈയ്യുടെ സ്പർശനത്തിൽ യക്ഷമി പൊള്ളാലേറ്റപോലെ വിറങ്ങലിച്ചുനിന്നു….ഒരു പുരുഷന്റെ കൈ തന്റെ മുഖത്ത്, യക്ഷമിയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു, ഹൃദയം വിങ്ങി…. അയാൾക്ക് ചന്ദനത്തിന്റെ ഗന്ധമാണെന്ന് അവൾ തിരിച്ചറിഞ്ഞു

“ഇത് ഞാൻ എടുത്തോളാം….”
അഗ്നി നിലത്തിരുന്ന ബാഗ് ഒരു കൈയിൽ പൊക്കിയെടുത്ത് ചുമലിൽ തൂക്കി അകത്തേക്ക് കയറി …. പിന്നാലെ യക്ഷമിയും….

കേരളീയ വാസ്തുവിദ്യയുടെ പ്രൗഢിയും പഴമയും നിലനിർത്തി ഏകശാല രൂപത്തിൽ പണിത ദേവഗിരിയുടെ ഉള്ളിൽ അഗ്നിയുടെ വലതുകാൽ പതിഞ്ഞു….മുകളിലെ മരത്തടികൾ കൊണ്ട് നിർമിച്ച തട്ടിൻ പുറം കാരണം പുറത്തേക്കാളും അകത്ത് തണുപ്പായിരുന്നു…. വിശാലമായ ശാലയിലൂടെ ഇരുവരും നടന്നു…. ഹാളിലും തട്ടുകളെ താങ്ങി നിർത്താൻ കരിങ്കൽ പീഠങ്ങളോടുകൂടിയ തേക്കിൽ നിർമിച്ച വലിയ തൂണുകൾ ദൃശ്യമാണ്

“അവിടെ ഇരുന്നോളു… ഭക്ഷണം എടുക്കാം…..”

ഊണുമുറിയിലേക്ക് ചൂണ്ടി യക്ഷമി പറഞ്ഞതും അഗ്നി ബാഗ് അകത്തെ സോഫയിൽ അടുത്തായി നിലത്ത് കുത്തനെ വച്ചു , ഊണു മുറിയിലേക്ക് നടന്നു, യക്ഷമി ഇടനാഴിയിലൂടെ അടുക്കളയിലേക്ക് കടന്നു….ഷെൽഫിൽ നിന്നും പ്ലേറ്റ് എടുത്ത് കഴുകി വൃത്തിയാക്കി…..കാസ്രോൾ തുറന്ന് ആവി പറക്കുന്ന അപ്പം നാലെണ്ണം എടുത്ത് പ്ലാറ്റിലേക്കിട്ടു…. ഇറച്ചിക്കറി ഇരുന്ന പാത്രം തുറക്കാതെ കടല കറി ഇരുന്ന പാത്രം തുറന്നു,… ചെറിയൊരു പാത്രത്തിൽ കറിയുമെടുത്ത് യക്ഷമി ഊണുമുറിയിലേക്ക് നടന്നു

Leave a Reply

Your email address will not be published. Required fields are marked *