അദ്വൈതം [Parvathi]

Posted by

അഗ്നി തുടർന്നു…..

“സന്ധ്യക്ക് പൂജാമുറിയിൽ വിളക്ക് തെളിയിക്കുന്ന സമയവും ഇതൊക്കെ ആവർത്തിച്ചാൽ നല്ലത്, നിർബന്ധമില്ല പക്ഷെ നാളെമുതൽ സുഭദ്രയുടെ ചികിത്സ തീരുന്ന അന്നുവരെ നിർബന്ധമായും തറവാടിന്റെ പൂമുഖത്ത് അഞ്ഞൂറ്റിയൊന്ന് ചിരാതുകൾ തെളിയണം….. അത് കുടുംബത്തിലെ കന്യകയോ, സ്ത്രീയെ അറിയാത്ത പുരുഷനോ ചെയ്താൽ ഉത്തമം….. ഇങ്ങനെ വിളക്ക് തെളിയിച്ചാൽ ദേവഗണങ്ങളുടെ ദൃഷ്ടി ഭവനത്തിൽ പതിയും…..”

“അങ്ങനെ ചെയ്തോളാം…..”രാജശേഖരൻ പറഞ്ഞു…..

“മ്മ്ഹ്….വൈകിക്കണ്ട…. മറ്റന്നാൾ തന്നെ ട്രീറ്റ്മെന്റ് തുടങ്ങാം…..കുട്ടിയുടെ ശരീരത്തിൽ ഒരുപാട് നീർക്കെട്ടുകൾ കാണുന്നുണ്ട്…. ഉള്ളിൽ കഫകെട്ടും…. അതത്ര നല്ലതല്ല…..ദിവസവും എല്ലാ ജോയിന്റ്സും സ്‌ട്രെച്ച് ചെയ്ത് കൊടുക്കേണ്ടതായിരുന്നു, …അതൊക്കെ പറഞ്ഞു തരേണ്ടത് ട്രീറ്റ്മെന്റ് ചെയ്ത ഡോക്ടർമാരുടെ കടമയാണ്….. അവർക്ക് സമയമില്ലല്ലോ….”

“അഗ്നി…. നിന്റെ ട്രീറ്റ്മെന്റ് എങ്ങനെയാണ്…..”

“മൂന്നുനേരം ഉള്ളിൽ കൊടുക്കാൻ ദിവ്യദേത്രി ഇനം കരിക്കിൻ വെള്ളത്തിൽ അർക്കനം ചെയ്ത് തയ്യാറാക്കുന്ന ഒരു അർക്ക പാനീയം… ..ദിവസത്തിൽ രണ്ടുമണിക്കൂർ എണ്ണ തോണിയിൽ കിടത്തി ഉഴിച്ചിൽ…..പാനീയവും ഉഴിച്ചിലിനുള്ള എണ്ണയും രോഗിയുടെ ശരീരത്തിന് അനുസരിച്ച് ഇവിടെ തയ്യാറാക്കണം…..എണ്ണ തോണിയും, ഔഷധ സസ്യങ്ങളും, പൗർണമിയിൽ ആട്ടി എടുക്കുന്ന വിശേഷാൽ വെളിച്ചെണ്ണയും, കരിക്കുകളും, ആവശ്യമുള്ള പാത്രങ്ങളും  മനയിൽ നിന്ന് ഇന്ന് രാത്രി ലോറിയിൽ കയറ്റി പുറപ്പെടും…..പകൽ വന്നാൽ സസ്യങ്ങൾ ചൂടിൽ വാടും…. അതുകൊണ്ടാണ് ഈ രാത്രി സഞ്ചാരം…….”…. അഗ്നി പറഞ്ഞു…..ഭൈരവശ്ശേരിക്ക് പാരമ്പര്യമായി ലഭിച്ച ഏക്കറുകണക്കിന് ഭൂമിയിൽ നട്ടുവളർത്തിയിരിക്കുന്ന പതിനായിരക്കണക്കിന് അപൂർവ ഔഷധ സസ്യങ്ങൾ മനയിലേക്ക് പോയ ദിവസം രാജശേഖരൻ കണ്ടിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *