അദ്വൈതം [Parvathi]

Posted by

അഗ്നി പറഞ്ഞതും യക്ഷമി അലമാര തുറന്ന് അവളുടെ മെഡിക്കൽ റിപ്പോർട്ടുകൾ അടങ്ങിയ file എടുത്ത് അഗ്നിക്ക് നൽകി….അവൻ അതെല്ലാം ശ്രദ്ധയോടെ പരിശോധിച്ചു, MRI സ്കാൻ CT സ്കാൻ, Xray…. Senior Doctors ന്റെ റിപ്പോർട്സ്…..അങ്ങനെ എല്ലാം….

“Multiple fracture, spinal cord completely severed…. ഹ്മ്മ്…..സ്‌പൈനൽ cord എന്ന് പറയുന്നത് ഒരു കേബിൾ ആണ്….. കോടാനുകോടി nervous tissue കൊണ്ട് നിർമിച്ചിരിക്കുന്ന ഒരു കേബിൾ…..തലച്ചോറിൽ നിന്നും ശരീരത്തിലേക്ക് സന്ദേശങ്ങൾ എത്തിക്കുക, ശരീരത്തിന്റെ ചലനങ്ങളെ നിയന്തിക്കുക, ശരീരത്തിൽ ഉണ്ടാകുന്ന സ്പർശനം തലച്ചോറിൽ എത്തിക്കുക….. അങ്ങനെ ഉള്ള കുറെ വലിയ കാര്യങ്ങളാണ് ഇവന്റെ ജോലി…. ഈ സ്‌പൈനൽ കോഡ് കട്ട്‌ ആയാൽ, എവിടെയാണോ കട്ട്‌ ആവുന്നത് അതിന് താഴേക്കുള്ള ശരീരം പ്രവൃത്തിക്കില്ല….കട്ട്‌ ആവണം എന്നില്ല ക്ഷതം സംഭവിച്ചാലും മതി….ഇവിടെ സുഭദ്രയുടെ കഴുത്തിന്റെ ഭാഗത്തെ സ്‌പൈനൽ കോർഡ് ആണ് കട്ട്‌ ആയിരിക്കുന്നത്…..”

“ഇതൊക്കെ ഞാൻ കേട്ട് പഴകിയതാ…. പുതിയത് എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്…..”
സുഭദ്ര പുച്ഛത്തോടെ പറഞ്ഞു….

“സുഭദ്രേച്ചി… മിണ്ടാണ്ടിരിക്ക് ഡോക്ടർ പറയട്ടെ……”
യക്ഷമി അവളുടെ അടുത്ത് ബെഡിൽ ഇരുന്ന് ദയനീയമായി പറഞ്ഞു…. സുഭദ്ര മുഖം തിരിച്ചുകളഞ്ഞു….

“അലോപ്പതിയിലും ആയുർവേദത്തിനും ഇതിൽ ചികിത്സയില്ല….. കട്ട്‌ ആയ സ്‌പൈനൽ കോഡിനെ repair ചെയ്യാനുള്ള ടെക്നോളജി മോഡേൺ മെഡിസിൻ ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല…..അവരുടെ ഭാഷയിൽ ഇതിന് മരുന്നില്ല….. എന്തിനേറെ പറയുന്നു മഹാ ഔഷധ വേദമായ അധർവ്വ വേദത്തിൽ പോലും ചേദിക്കപ്പെട്ട സുഷുമ്നാ നാഡിയെ പുനരുജ്ജീവനിപ്പിക്കാനുള്ള വിദ്യകളില്ല…..according to vedas ഇത് അസുഖമല്ല അവസ്ഥയാണ്…. ചികിത്സിച്ച് ഭേദപെടുത്താൻ കഴിയാത്ത അവസ്ഥ……”

Leave a Reply

Your email address will not be published. Required fields are marked *