അദ്വൈതം [Parvathi]

Posted by

“എന്നെ ഇവിടേക്ക് ക്ഷണിചവർ വരട്ടെ… എന്നിട്ടാവാം അകത്തേക്ക്….”
അഗ്നി കസേരയിലേക്ക് ചാരി പിന്നെയും കണ്ണുകൾ അടച്ചു കിടന്നു….

“അതേയ്…..”
വിരലുകൾ പരസ്പരം കൂട്ടി തിരുമി യക്ഷമി ഒന്നുകൂടെ വിളിച്ചു… അഗ്നി കണ്ണ് തുറന്നു….

“എന്ത്യേ….”

“കഴിക്കണ്ടേ…. വിശപ്പില്ലേ…..”
അവൾ അല്പം മടിയോടെ ചോദിച്ചു

“ദേവി introvert ആണെന്ന് തോനുന്നു….”
സ്വയം നാവിനെ നിർബന്ധിച്ചതുപോലെയുള്ള അവളുടെ സംസാരം കേട്ട് അഗ്നി ചോദിച്ചു

“ചെറുതായിട്ട്…. പരിജയം ഇല്ലാത്ത ആൾക്കാരോട് മാത്രം…..”
അവൾ ഇളിച്ചുകാണിച്ചു…. അഗ്നിയും പുഞ്ചിരിച്ചു….

“എങ്കിൽ ഭക്ഷണം ആവാം അല്ലെ…..വിശപ്പുണ്ട്…..”
അഗ്നി എഴുന്നേറ്റു നിലത്തിരുന്ന ബാഗ് എടുക്കാൻ തുടങ്ങിയതും യക്ഷമി പൊടുന്നനെ അതിൽ പിടുത്തമിട്ടു….

“ബാഗ് ഞാൻ എടുത്തോളാം…..”

“ആയിക്കോട്ടെ…..”
അഗ്നി ബാഗിൽ നിന്നും പിടിവിട്ടു ഉമ്മറ വാതിലിലൂടെ തറവാടിന് അകത്തേക്ക് കയറി…. യക്ഷമി അഗ്നിയുടെ ബാഗ് എടുക്കാൻ ശ്രമിച്ചു, അത് അനങ്ങുന്നുണ്ടായിരുന്നില്ല

“ഇത് പൊങ്ങുന്നില്ലല്ലോ… കരിങ്കല്ല് ആണോ ഇതിനകത്ത്…..”
യക്ഷമി തലങ്ങും വിലങ്ങും നിന്ന് ആ ബാഗ് ഉയർത്താൻ ശ്രമിച്ചു പരാജയപ്പെട്ടു… ഇയാളിത് എങ്ങനെ ചുമന്നുകൊണ്ട് വന്നോ ആവോ….അവസാനമായി  അവൾ ഒന്നുകൂടെ നിലത്തുനിന്നും ബാഗ് എടുക്കാൻ ശ്രമിച്ചു വീണ്ടും തോറ്റുപോയി….. അവൾ തളർന്നുപോയിരുന്നു….കഴുത്തിലും ചെന്നിയിലും വിയർപ്പ് പൊടിഞ്ഞു, കിതപ്പോടെ മുഖം ഉയർത്തി നോക്കിയതും വാതിൽക്കൽ ചിരിയോടെ കൈകെട്ടി നിൽക്കുന്ന അഗ്നിദേവിനെ കണ്ട് യക്ഷമി അയ്യേന്നായി….

Leave a Reply

Your email address will not be published. Required fields are marked *