കാറിന്റെ ശബ്ദം കേട്ട് യക്ഷമി അടുക്കളയിൽ നിന്നും ഓടിവന്നപ്പോഴേക്കും അഗ്നി വാതിൽ തുറന്ന് ഉമ്മറത്തേക് ഇറങ്ങിയിരുന്നു…..അവന്റെ സാമിപ്യം അറിഞ്ഞെന്നോണം പൂമുഖത്തെ തൂക്കുവിളക്കിലെ തിരി ഒന്നുകൂടെ ആളികത്തി….
“ഒന്ന് വിളിച്ചുകൂടി ഇല്ലല്ലോ കുട്ട്യേ നീയ്…. ”
അഗ്നിയുടെ അടുത്തേക്ക് ഓടിവന്നുകൊണ്ട് രാജശേഖരൻ ചോദിച്ചു….അവൻ വെറുതെ ചിരിച്ചതേയുള്ളൂ…..
“എങ്ങനെയാ വന്നത്…. കാറിലാണോ…..”
ചന്ദ്രശേഖരൻ ഉമ്മറത്തേക്ക് കയറി….
“ഇല്ല ട്രെയിനിലാ…..”
അഗ്നി പറഞ്ഞതും യക്ഷമി സംശയത്തോടെ അകത്തേക്ക് നോക്കി…. ആ വലിയ ബാഗും തൂക്കി ഇയാള് ട്രെയിനിൽ വന്നോ…..
“ഒന്ന് വിളിച്ചിരുന്നേൽ കാർ വിടുമായിരുന്നല്ലോ… ഇത്ര ബുദ്ധിമുട്ടണമായിരുന്നോ…..”
അവൻ ഇത്രദൂരം ട്രെയിനിലാണ് വന്നതെന്ന് അറിഞ്ഞ് ചന്ദ്രശേഖരൻ വല്ലാതെയായി…..
“ഏയ്…. ചില യാത്രകളൊക്കെ ഈശ്വരനിശ്ചയമാ……”
അഗ്നി പറഞ്ഞു….
“സംസാരമൊക്കെ അകത്തിരുന്നാവാം….വരൂ…”
രാജശേഖരൻ അഗ്നിയെ കൂട്ടി തറവാടിന് ഉള്ളിലേക്ക് കയറി….ഉച്ച ഭക്ഷണം തയ്യാറാക്കേണ്ടതുകൊണ്ട് രേവതിയും രുക്മിണിയും രാജശേഖരന്റെ അമ്മ ദേവകിയും തിടുക്കപെട്ട് അടുക്കളയിലേക്ക് ഓടി….. അഗ്നിയെ ഒന്ന് നോക്കി യക്ഷമിയും അവരുടെ പുറകെ അടുക്കളയിലേക്ക് പോയി….
അകത്തളത്തെ സോഫയിൽ അഗ്നിദേവ് അമർന്നിരുന്നു…. അവന്റെ മുഖം തികച്ചും ഗൗരവത്തിലായിരുന്നു…. അടുത്തുള്ള കസേരകളിലായി ചന്ദ്രശേഖരനും രാജശേഖരനും ഉപവിഷ്ടരായി…..
“മോളെ കണ്ടായിരുന്നോ….”
രാജശേഖരൻ വെപ്രാളത്തോടെ ചോദിച്ചു…. മകളെ ഓർത്തുള്ള ഒരു അച്ഛന്റെ ആധി അയാളുടെ വാക്കുകളിൽ വ്യക്തമായിരുന്നു