അഗ്നിദേവ് സുഭദ്രയുടെ മുറിയുടെ വാതിൽ തുറക്കുമ്പോൾ മുറിക്ക് പുറത്ത് തറവാട്ടിലെ എല്ലാവരും ഉണ്ടായിരുന്നു…. ദേവകിയമ്മ, രാജശേഖരൻ, ഭാര്യ രേവതി…. ചന്ദ്രശേഖരൻ ഭാര്യ രുക്മിണി…. അവരുടെ ഇളയ മകൻ മാനവ്….
“വല്യച്ഛ…. സുഭദ്രേച്ചി സമ്മതിച്ചു..,”
യക്ഷമി പറഞ്ഞതും രാജശേഖരന്റെയും രേവതിയുടെയും കണ്ണുകൾ തെളിഞ്ഞു….
“അഗ്നി…. എന്റെ കുഞ്ഞ് എഴുന്നേറ്റ് നടക്കോ… അവളെ പഴേപോലെ എനിക്ക് കിട്ടോ….”
അഗ്നിയുടെ ചുമലിൽ കൈവച്ച് രാജശേഖരൻ ഇടറിയ ശബ്ദത്തോടെ ചോദിച്ചു… ഒരച്ഛന്റെ വേദന…..അഗ്നി തന്റെ ചുമലിൽ നിന്നും അയാളുടെ കൈകൾ വേർപെടുത്തി….
“പൂജാമുറിയോട് ചേർന്നുള്ള അറ എനിക്കുവേണ്ടി ഒരുക്കിക്കോളൂ….”
അഗ്നി അത്രമാത്രം പറഞ്ഞു കോണിപടികൾ ചവിട്ടി താഴേക്ക് ഇറങ്ങി……
“രുക്മിണി….. ആ കുട്ടിക്ക് ഒരു കുറവും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്…..”
ചന്ദ്രശേഖരൻ പറഞ്ഞു
“ഉവ്വ്….”
രുക്മിണി രേവതിയെ കൂട്ടി താഴേക്ക് ഇറങ്ങി….. അഗ്നി പറഞ്ഞ മുറി വൃത്തിയാക്കുകയെന്ന ജോലി യക്ഷമി ഏറ്റെടുത്തു…..
.
.
.
“രാജാ…. ചന്ദ്രാ….”
കോണിപടികൾ ഇറങ്ങാൻ തുടങ്ങിയ മക്കളെ ദേവകിയമ്മ പിന്നിൽ നിന്നും വിളിച്ചു….
“എന്താ അമ്മാ….”
അവരുടെ അരികിൽ വന്നുകൊണ്ട് രാജശേഖരൻ ചോദിച്ചു……
“ആ കുട്ടി…..അത് ചെറുപ്പമാണ്….അവനെകൊണ്ട് കൂട്ടിയാൽ കൂടില്ല……”
ദേവകി പറഞ്ഞതും ചന്ദ്രശേഖരൻ ചിരിച്ചു
“അമ്മ എന്തറിഞ്ഞിട്ടാ ഈ പറയുന്നേ….. പത്മപുരത്തെ ഭൈരവശ്ശേരിയിലെ ആൺതരി തൊട്ടാൽ സൗഖ്യമാകാത്ത രോഗങ്ങളില്ല……അവർക്ക് അറിയാത്ത മന്ത്ര തന്ത്ര ഔഷധ വിദ്യകളില്ല….മനയിൽ പോകുന്നതിനുമുമ്പ് ഞങ്ങൾ ആ നാട്ടിൽ ഒത്തിരി അന്വേഷിച്ചിരുന്നു…..അവൻ കേവലം വൈദ്യനോ ഡോക്ടറോ ഒന്നുമല്ല, സിദ്ധനാ…. നാലു വേദങ്ങളും സ്വായക്തമാക്കിയ മഹാ സിദ്ധൻ…….. അവൻ ചികിത്സിച്ചാൽ സുഭദ്ര എഴുന്നേൽക്കും… എനിക്ക് ഉറപ്പാ…..”