“അങ്ങനെ ഒന്നും പറയല്ലേ….
“വേണ്ട….. മതി…. നിങ്ങളുടെ വാക്കുകളൊന്നും അവളുടെ തലയിൽ കയറില്ല….”
രാജശേഖരനെ തടഞ്ഞുകൊണ്ട് അഗ്നി മുന്നിലേക്ക് നീങ്ങി….
“ദേവി ഒഴികെ എല്ലാവരും ഒന്ന് പുറത്തേക്ക് ഇറങ്ങിയേ….”
അഗ്നിദേവ് പറഞ്ഞത് കേട്ട് രാജശേഖരനും രുക്മിണിയും ചന്ദ്രശേഖരനും പരസ്പരം നോക്കി…. അവൻ ദേവി എന്ന് വിളിച്ചത് ആരെയാണെന്ന് അവർക്ക് മനസ്സിലായില്ല….
“എന്നെ വിളിച്ചതാ…..”
യക്ഷമി നാണത്തോടെ പറഞ്ഞു….. അവളുടെ മുഖം ചുവന്നിരുന്നു…. ഇയാൾക്കിത് എന്തിന്റെ കേടാണോ, വന്ന നേരംമുതൽ ദേവി ദേവി ദേവി…. രാജശേഖരനും അനിയൻ ചന്ദ്രശേഖരനും മറ്റുള്ളവരും പുറത്തേക്ക് ഇറങ്ങി….യക്ഷമി സുഭദ്രയുടെ അരികിൽ നിന്നു….
അഗ്നി ഒരു കസേരവലിച്ചിട്ട് ബെഡിന് അരികിലായി ഇരുന്നു…. അവൾ അവനെ ദേഷ്യത്തോടെ നോക്കി
“ദേവഗിരിയിൽ വീറും വാശിയുമുള്ള ഒരു പെൺകുട്ടി ഉണ്ടെന്ന് കേട്ടപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല…..”അഗ്നി ചിരിച്ചു… അവന്റെ കണ്ണുകൾ മുറി മുഴുവനായി ഓടിനടന്നു, ചിലങ്ക അണിഞ്ഞ് നൃത്ത വേഷത്തിൽ നിൽക്കുന്ന സുഭദ്രയുടെ ഒട്ടേറെ ചിത്രങ്ങൾ…. യക്ഷമിയും സുഭദ്രയും ചേർന്നുള്ള ചിത്രങ്ങൾ, അച്ഛനോടും അമ്മയോടും ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ….. അങ്ങനെ ഒട്ടനവധി ചിത്രങ്ങൾ ആ അറയുടെ മരചുവരിൽ പതിപ്പിച്ചിരുന്നു….
“ന്നെ തൊടരുത്….”
സുഭദ്ര ദേഷ്യത്തോടെ പറഞ്ഞു….
“ഇല്ലായെ….. തൊടുന്നില്ല….
ദേവി…. സുഭദ്രയുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകളും xray റിപ്പോർട്ട്‌സും ഇങ്ങ് എടുക്ക്….”