അദ്വൈതം [Parvathi]

Posted by

“മണിയൊച്ച കേട്ടല്ലോ….”
സുഭദ്രയുടെ ചോദ്യം കേട്ട് അവളുടെ ഗുഹ്യ ഭാഗം വൃത്തിയാക്കുകയായിരുന്ന യക്ഷമി മുഖം ഉയർത്തി…..

“ഒരു അഥിതി ഉണ്ട്….. ഡോക്ടറാ…. സുഭദ്രേച്ചിയെ കാണാൻ വന്നതാ….”

“നിക്കാരേം കാണണ്ട…..”
സുഭദ്ര അനിഷ്ടത്തോടെ ഇടത്തേക്ക് തലവെട്ടിച്ചുകിടന്നു… യക്ഷമിക്ക് സങ്കടം വന്നു….കഴുത്തിനു മേലോട്ടുള്ള ചലനം മാത്രേ സുഭദ്രക്ക് സാധ്യമാവു…. കഴുത്തിനു താഴെ ഒരു തരത്തിലുള്ള ചലനവും കഴിയില്ല, മലമൂത്ര വിസർജനംപോലും നിയന്ത്രണമില്ലാതെ തനിയെ പോകും…..

“അങ്ങനെ പറയല്ലേ ഭദ്രേച്ചി…..”

“നെനക്കറിയില്ലേ ആമി…. എനിക്കിനി ഒരിക്കലും എണീക്കാൻ പറ്റില്ല്യ…. ഒന്ന് ചത്തുകിട്ടിയാൽ മതിയായിരുന്നു….”

“എന്തിനാ ചേച്ചി ഇങ്ങനെയൊക്കെ പറയുന്നേ…. എന്നെ വിഷമിപ്പിക്കാനായിട്ട്….”

“നീ കാണുന്നില്ലേ ഞാൻ കിടന്ന് നരകിക്കുന്നത്…. ബാക്കിയുള്ളോരേ ബുദ്ധിമുട്ടിക്കാൻ ആയിട്ട് ജീവൻ ഇങ്ങനെ കിടക്കുവാ…..”

കേട്ടുമടുത്ത സ്ഥിരം വാക്കുകൾതന്നെ….എങ്കിലും ഓരോതവണ കേൾക്കുമ്പോഴും സങ്കടം വരും, കരയാൻ തോന്നും….. യക്ഷമി അവൾക്ക് പുതിയ ഡയപ്പർ ഇട്ടുകൊടുത്തു…. സുഭദ്രക്ക് കിടക്കാൻ രണ്ടുബെഡ്ഷീറ്റ് വിരിച്ചിട്ടുണ്ട്, ഒന്ന് അരക്ക് മേലെയും മറ്റൊന്ന് അരക്ക് കീഴെയും…. ഓരോ തവണ ക്ലീൻ ചെയ്യുമ്പോഴും അരക്ക് കീഴെ വിരിച്ച ബെഡ്ഷീറ്റ് മാറ്റി കൊടുക്കും…..

“തിരുവനന്തപുരത്തു നിന്നും വന്ന ഡോക്ടറാ…..”
കൈ വൃത്തിയായി കഴുകി വന്നതിനുശേഷം ബെഡ്ഷീറ്റ് മാറ്റുന്നതിനിടയിൽ യക്ഷമി പറഞ്ഞു…. ശേഷം സുഭദ്രയുടെ നൈറ്റി താഴ്ത്തിയിട്ടു

Leave a Reply

Your email address will not be published. Required fields are marked *