പാമ്പും കോണിയും 4 [ശ്രീരാജ്]

Posted by

 

പക്ഷെ, ഇത്രയും ക്ലാരിറ്റിയിൽ അവന്റെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ, അവന്റെ മാനറിസം, അവന്റെ ഇളം നീല നിറത്തിൽ ഉള്ള ഫോർമൽ ഷർട്ട്‌……..ഫേക്ക് അല്ലെങ്കിൽ, ഹരി അല്ല അത് എന്ന് ധൈവം തമ്പുരാന് പോലും സ്വബോധത്തിൽ പറയാൻ സാധിക്കില്ല ………..

 

 

സൈറ എത്ര ആലോചിച്ചിടട്ടും ഒരു എത്തും പിടിയും കിട്ടിയില്ല…… അവൾ ഫോട്ടോയിലേക്കുള്ള നോട്ടം അവസാനിപ്പിച്ചു കൊണ്ട് രേവതിക്ക് നേരെ തിരിഞ്ഞു കൊണ്ട് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു കെട്ടിപിടിച്ചു….

 

ടേബിൾ തിരിക്കുക, അല്ലെങ്കിൽ, താൻ ഒന്നുമറിയാത്തതായി ഭാവിക്കുക………..” അത് ഹരിയല്ല ” എന്ന് പറഞ്ഞു കാര്യമില്ല എന്ന് അവൾക്ക് മനസ്സിലായി കഴിഞ്ഞിരുന്നു…..അല്ലാതെ വേറെ വഴികളും ആ സമയം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നില്ല……………….

 

ഒന്നും പറയാതെ രേവതിയുടെ പുറം ഉഴിഞ്ഞു കൊണ്ട്, ചെന്നൈയിൽ ഹരി തന്നേ സമാശ്വസിപ്പിച്ച പോലെ അവൾ രേവതിയുടെ പുറത്ത് തലോടി………

 

ഇന്ന് വരെ ചെയ്തിട്ടില്ല സൈറ ആരോടും..ചെയ്യേണ്ടി വന്നിട്ടില്ല അവൾക്ക്……. പക്ഷെ ഈ വട്ടം അവൾക്ക് വേറെ വഴി ഉണ്ടായിരുന്നില്ല…. അവരുടെ റിലേഷന് താൻ കാരണക്കാരി അല്ലെങ്കിലും, ഫോട്ടോയിലെ സ്ഥലം, സിറ്റുവേഷൻ… അതിന് താൻ കൂടെ ആണ് കാരണക്കാരി എന്ന് അവൾക്കറിയാം…………………..

 

സൈറയുടെ ഫോൺ റിങ് ചെയ്തു… റിങ് ആയിരുന്നില്ല……. ” ടിങ്…. ടിങ്.. ടിങ്….ഹരി കോളിങ്………ടിങ്….ടിങ്…. ടിങ്….ഹരി കോളിങ്……. ഹരി കോളിങ്…. “………

Leave a Reply

Your email address will not be published. Required fields are marked *