പാമ്പും കോണിയും 4 [ശ്രീരാജ്]

Posted by

 

 

” ശ്ശെടാ….. ഇന്നലെ നടന്നത് ഒന്നും മാഡത്തിന് ഓർമയില്ലേ “…. അവൻ മുഖം കുനിച്ച് കൊണ്ട് ഫുഡടി തുടരുന്നതിനിടയിൽ മനസ്സിൽ പറഞ്ഞു.

 

 

ഹരി മുഖം ഉയർത്തി സൈറയെ നോക്കി ഉറച്ച ശബ്ദത്തോടെ പറഞ്ഞു : മാം… ഞാൻ വരാം….. ബാംഗ്ലൂരിലേക്ക്….

 

ഹരിയുടെ ഉറച്ച ശബ്ദം, സൈറ അതിശയത്തോടെ : ഇത്രപ്പെട്ടെന്ന് ആലോചിച്ചു തീരുമാനിച്ചോ ?…

 

ഹരി തല കുലുക്കി പറഞ്ഞു : യെസ് മാം…….

 

“ഹരി എന്തെങ്കിലും എക്സ്ട്രാ എക്സ്പെക്റ്റ് ചെയ്യുന്നുണ്ടോ “… സൈറ സംശയത്തോടെ, പെട്ടെന്നുള്ള ഹരിയുടെ തീരുമാനം കേട്ട് ചോദിച്ചു.

 

ഹരി ചെറു പുഞ്ചിരിയോടെ പറഞ്ഞു : ഉണ്ടോ എന്ന് ചോദിച്ചാൽ…. ഉണ്ട്…. പക്ഷെ എനിക്കല്ല, എന്റെ രേവതിക്ക്…..മാം അവളെ സഹായിച്ചാൽ മതി.. അവളുടെ ആഗ്രഹം, അവളുടെ ഡ്രീം…… ഡാൻസ് എന്ന അവളുടെ പാഷൻ ….. അല്ലാതെ ഒരു ആവശ്യവും എനിക്കില്ല മാം…

 

സൈറ ഹരിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു പറഞ്ഞു : അത് ഹരി ചിന്തിക്കേണ്ട…. എന്നെക്കൊണ്ട് ആവുന്നതൊക്കെ ഞാൻ ചെയ്തിരിക്കും..

 

 

ഫോണിൽ രേവതിയോട് സംസാരിച്ച് തിരികെ വന്ന് ലാപ്ടോപ്പിൽ എന്തോ ചെയ്ത് കൊണ്ടിരിക്കുന്ന സൈറയോട് ഹരി ചോദിച്ചു : മാം… ഇവിടുത്തെ പണികൾ കഴിഞ്ഞതല്ലേ.. ഇന്ന് ഈവെനിംഗ് തിരിച്ചു പോവാം എന്നല്ലേ പറഞ്ഞിരുന്നത്???…

 

സൈറ : ആ അതേ … എന്തെ?..

 

ഹരി സംശയത്തോടെ : ങ്ങേ… രേവതി പറഞ്ഞു, ഇവിടെ രണ്ടു ദിവസത്തേക്ക് ഉള്ള പണികൾ കൂടെ ഉണ്ട് എന്ന്, മാം പറഞ്ഞു എന്ന്……

Leave a Reply

Your email address will not be published. Required fields are marked *