പാമ്പും കോണിയും 4 [ശ്രീരാജ്]

Posted by

 

സൈറ : യാ.. ഓകെ ഡോക്ടർ….. ഗുഡ് നൈറ്റ്‌ ..

 

 

ആൻസി : ഗുഡ് നൈറ്റ്‌ സൈറ…………

 

 

കാൾ കട്ട്‌ ചെയ്ത് സോഫയിലേക്ക് ചാരി ഇരുന്ന് സൈറ കൈകൾ കെട്ടി ഹരിയെ നോക്കി……….

 

കുറച്ചു നേരം ശ്വാസം ശരിക്ക് എടുക്കാഞ്ഞതിന്റെ ആവാം, ഉത്തരം പറയാനുള്ള അവസ്ഥയിൽ ആയിരുന്നില്ല അവൻ……. അവൻ എഴുന്നേറ്റ് ഓടി….. അവന്റെ മുറിയിലേക്ക്………അല്ല മുറിയിലെ ബാത്‌റൂമിലേക്ക്…….

 

 

ശർദിക്കാൻ വന്നെങ്കിലും ഒന്നും പുറത്തേക്ക് വരാത്തത് കൊണ്ട് തന്നേ, വായ്ക്കകത്തേക്ക് കൈ തള്ളി കയറ്റി ശർദിച്ചു കളയേണ്ടി വന്നു അവന് …………

 

ആകെ ഒരു തരിപ്പ്, ഞെട്ടൽ മാറുന്നില്ല… അടിച്ച തരിപ്പും ആവി ആയിപോയി……താൻ ഇപ്പോൾ കേട്ടത് എന്ത്?… താൻ അറിയാതെ തനിക്ക് ചുറ്റും നടക്കുന്നത് എന്ത്?…..തന്നേ വച്ച് ഉണ്ടാക്കിയ ഡീൽ എന്ത്?… എന്തിന്?…. ഹരി വായും മുഖവും കഴുകിയും, വാഷ് ബേസിനിൽ കൈ വച്ച് താങ്ങി കണ്ണാടിയിലെ തന്റെ ചുവന്ന കണ്ണുകൾ നോക്കി, ഒരു ഭൂതത്തിനെ കണ്ട അവസ്ഥയിൽ നിന്നു…….

 

 

ഒരുപാട് സമയം എടുത്തു അവൻ അവിടെ നിന്ന് പുറത്തിറങ്ങാൻ…..

 

വാതിൽ തുറന്ന് പുറത്തിറങ്ങിയതും, സൈറ കിടക്കയുടെ വക്കിൽ ആയി അവനെ നോക്കി ഇരിപ്പുണ്ടായിരുന്നു, കൈ കെട്ടി കൊണ്ട്…….

 

ഹരി എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നേ, അവൾ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു വന്ന് അവന്റെ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു : ഹരീ…… ആർ യൂ ഓകെ?….

Leave a Reply

Your email address will not be published. Required fields are marked *