ഹരി നോക്കിയിരിക്കെ, തന്റെ ഗ്ലാസിൽ നല്ല ഡബിൾ കട്ടക്ക് ഒഴിച്ച് കൊണ്ട് അവൾ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി ഉറക്കെ ചീറ്റി ക്കൊണ്ട് ഹരിയെ കൂർപ്പിച്ചു നോക്കി……
” ദൈവമേ “…. ആ നോട്ടം താങ്ങാൻ ആവാതെ അവൻ മനസ്സിൽ വിളിച്ചു.
” ഹരിക്ക് അറിയണോ എന്നെ കുറിച്ച് “…. സൈറ ഉറക്കെ ആണ് ചോദിച്ചത്
ഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി….
സൈറ : പറയാം… പക്ഷെ, വേറൊരു കുഞ്, രേവതി പോലും അറിയാൻ പാടില്ല എന്ന ഉറപ്പ് എനിക്ക് വേണം…. തരാൻ പറ്റുമോ ഹരിക്ക്….
ആകാംക്ഷക്ക് അപ്പുറം, കഥകൾ വായിക്കാൻ ഇഷ്ടമുള്ള അവന്, താൻ ആരാധിക്കുന്ന തന്റെ ബോസിന്റെ കഥ അറിയണം എന്ന് തോന്നി. അവൻ പറഞ്ഞു : മാമിന് കുഴപ്പം ഇല്ലെങ്കിൽ…. ഞാൻ വാക്ക് തരാം, ജീവൻ പോയാലും ഞാൻ ആരോടും ഒന്നും പറയില്ല…….
അവന്റെ കണ്ണുകളിൽ, വാക്കുകളിൽ ഉള്ള ദൃഡത ആവാം, അവൾ കട്ടക്ക് തന്നേ ഒന്നുകൂടെ ഒഴിച്ച് അടിച്ചു പിന്നിലേക്ക് ചാരി കിടന്നു ഓർമകളിലേക്ക് ഒളിച്ചു നോക്കി………
…….എന്റെ ഉമ്മച്ചി……. ഫാത്തിമ………….
ഒരു ചെറു കഥ പോലെ പറയുന്നു………
ഉപ്പാന്റെ ലെയ്ത് കമ്പനിയിൽ ജോലിക്ക് നിന്നിരുന്ന ബഷീറുമായി പ്രണയത്തിലാവുമ്പോൾ ഫാത്തിമക്ക് പതിനാറു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ …….
കള്ളു കുടിക്കുന്ന , ബീഡി വലിക്കുന്ന യതീം ആയ, തനി കച്ചറ ആയ, ഫാത്തിമയെക്കാൾ പതിനൊന്നു വയസിനു മൂപ്പ് ഉള്ള തന്റെ പണിക്കാരനുമായി, ഇളയ മോൾക്ക് പ്രണയം ഉണ്ടെന്ന വാർത്ത , അവളുടെ വാപ്പാക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.