പാമ്പും കോണിയും 4 [ശ്രീരാജ്]

Posted by

 

 

ഉത്തരം ഉണ്ടായിരുന്നില്ല അവന്…….

 

 

അവൾ അവന്റെ തോളിലൂടെ കൈ ഇട്ട് മുന്നോട്ട് നടന്നു. യന്ത്രികമായി അവളുടെ കൈപിടിയിൽ ഒതുങ്ങി നിന്ന് കൊണ്ട് അവനും നടന്നു…..

 

സൈറ സോഫയിൽ തന്റെ പഴയ സ്ഥാനത്ത് തന്നേ ഇരുന്നപ്പോൾ, മൂലക്കുരു ഉള്ളവനെ പോലെ, മുഖം കുനിച്ച് നിൽക്കാനേ അവന് കഴിഞ്ഞുള്ളൂ….

 

 

അവന്റെ ഗ്ലാസിൽ ഒന്നൊഴിച്ചു കൊണ്ട് സൈറ അവന് നേരെ നീട്ടി പറഞ്ഞു : ഹരീ…. ടേക്ക് ഇറ്റ്….

 

 

ഹരി വിറയുന്ന ശബ്ദവുമായി : വേ…. വേണ്ട……

 

” പിടിക്ക്…….ഇരിക്ക്….. “…………… സൈറ ഗൗരവത്തിൽ നോക്കി പറഞ്ഞു …

 

ഹരി വേഗം സൈറയുടെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി….. അവന്റെ കൈകൾ വിറക്കുന്നതിനനുസരിച്ച്,

 

 

പതിയെ ആണ് സൈറ പറഞ്ഞതെങ്കിലും, അതൊരു ഓർഡർ തന്ന പോലെ ആണ് അവന്റെ പേടിച്ചരണ്ട മനസ്സിന് തോന്നിച്ചത്.. അവൻ മുന്നേ ഇരുന്ന അതേ സ്ഥലത്ത് ഇരുന്ന് ഒറ്റവലിക്ക് ഗ്ലാസ്‌ കാലിയാക്കി…

 

 

തന്നോട് ഒന്നും മിണ്ടാതെ, തന്റെ മുഖത്ത് നോക്കാതെ, മുന്നിലെ വലിയ ടി വി സ്‌ക്രീനിൽ നോക്കി, പതിയെ സിപ് എടുക്കുന്ന സൈറ, തന്റെ ബോസ്… അവനെ കൂടുതൽ പരിഭ്രാന്തനാക്കി…….

 

ഇടറുന്ന ശബ്ദത്തോടെ അവൻ വിളിച്ചു : മാം…..

 

 

” യെസ് “……… സൈറ അവനെ നോക്കാതെ ഓഫീസിലെന്ന പോലെ മറുപടി പറഞ്ഞു..

 

ഹരിക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…. ഇറങ്ങി ഓടി വീട്ടിലെത്താൻ, തന്റെ രേവതിയെ കെട്ടിപിടിച്ചു കരഞ്ഞു എല്ലാം ഏറ്റു പറയാൻ ആണ് അവന്റെ മനസ്സ് ആ സമയം ആഗ്രഹിച്ചത്……….

Leave a Reply

Your email address will not be published. Required fields are marked *