” ഇരിക്കെന്റെ പാർവതി “… സൈറ ഇത്തിരി കനത്തോടെ പറഞ്ഞപ്പോൾ, പാർവതി തന്റെ അമ്മയെയും ചേച്ചിയെയും കണ്ണ് തുറിച്ചു നോക്കി പതിയെ ഇരുന്നു…
പാർവതിയെ ഞെട്ടിച്ചു കൊണ്ട്, സൈറ എഴുന്നേറ്റ് ഉടനെ അവളുടെ അടുത്തേക്ക് ഇരുന്ന് അവളെ ചേർത്തു പിടിച്ചു പറഞ്ഞു : എന്ത് പറ്റി… പാർവതി നന്നായി സംസാരിക്കുന്ന കുട്ടി ആണ് എന്നാണ് ഹരിയും രേവതിയും പറഞ്ഞിട്ടുള്ളത്…
കേട്ട വഴി പാർവതി ചോദിച്ചു : ഹരിയേട്ടനും അങ്ങിനെ പറഞ്ഞോ?..
സൈറ ഒന്ന് സൂക്ഷിച്ചു നോക്കി : മ്മ്മ്മ്… അപ്പോൾ അതാണ്……..ഹരി എന്നെ കുറിച്ചു എന്തൊക്കെയോ പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു?.. അല്ലെ..
പാർവതി പെട്ടെന്ന് : അയ്യോ… ആര് ഹരിയേട്ടനോ… എയ് അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ലാട്ടോ….
സൈറ : പിന്നെന്താ പറഞ്ഞത്?..
പാർവതി : മാമിനെ പറ്റി നല്ലത് മാത്രമേ ഹരിയേട്ടൻ പറയാറുള്ളൂ………
” മാം….?”…. അതിശയത്തോടെ സൈറ പറഞ്ഞ സ്വയം പറഞ്ഞ ശേഷം അവൾ പതിയെ പാർവതിയുടെ കവിളിൽ നുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു : ആന്റി എന്ന് വിളിക്കാനുള്ള പ്രായം എനിക്ക് ആവാത്തത് കൊണ്ട്, രേവതിയെ പോലെ ചേച്ചി എന്ന് വിളിച്ചാൽ മതിട്ടോ…..
പാർവതിയുടെ മുഖത്ത് ചിരി വിടർന്നു വന്നു…. സൈറയും പുഞ്ചിരിച്ചു അത് കണ്ടിട്ട്….
സൈറ : ഹരിയെന്താ പറഞ്ഞത് എന്നെ പറ്റി…. പറയടോ?..
പാർവതി : നല്ലത് അല്ലാതെ ഒന്നും ഹരിയേട്ടൻ പറഞ്ഞിട്ടില്ല.. ഒരുപാട് പറഞ്ഞിട്ടുണ്ട്, നല്ലത് മാത്രം. മാമിന്റെ….